Connect with us

ആ പ്രണയം പൂവണിഞ്ഞു; ആരുമറിയാതെ പോയ പ്രണയ കഥ ഇങ്ങനെ!

serial

ആ പ്രണയം പൂവണിഞ്ഞു; ആരുമറിയാതെ പോയ പ്രണയ കഥ ഇങ്ങനെ!

ആ പ്രണയം പൂവണിഞ്ഞു; ആരുമറിയാതെ പോയ പ്രണയ കഥ ഇങ്ങനെ!

മിനി സ്ക്രീൻ പ്രേക്ഷകർ ഇനെഞ്ചിലേറ്റിയ ഒരു പിടി നല്ല സീരിയലുകയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ കൂടുകൂട്ടിയ താരമാണ് ദർശന ദാസ്. വില്ലത്തിയായി കറുത്ത മുത്തിൽ തിളങ്ങി നിൽക്കവെയാണ് സാധാരണക്കാരിയായ ഒരു പെൺകുട്ടിയായി സുമംഗലീഭവ എന്ന പരമ്പരയിൽ ദർശന പ്രത്യക്ഷപ്പെടുന്നത്.ഏതുവേഷവും തനിക്ക് അനായാസം വഴങ്ങുംഎന്ന് തെളിയിച്ച നടി വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്.


കറുത്തമുത്തിലെ ഗായത്രിയായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന നടി പിന്നീട് ഒട്ടനവധി പരമ്ബരകളിലൂടെ പ്രേക്ഷകരുടെ മുന്‍പിലേക്ക് എത്തിയ താരം ഇപ്പോള്‍ മൗനരാഗം എന്ന പരമ്ബരയിലാണ് അഭിനയിക്കുന്നത്. സുമംഗലീഭവയില്‍ സൂര്യന്റെ ദേവിയായെത്തി തിളങ്ങി നില്‍ക്കുന്ന സമയത്താണ്, അതെ സീരിയലിന്റെ സഹ സംവിധായകന്‍ അനൂപ് കൃഷ്ണനുമായി ദര്‍ശന വിവാഹം കഴിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ദര്‍ശനയും ഭര്‍ത്താവും വിവാഹ സല്‍ക്കാരം ഒരുക്കിയത്. വിവാഹ സത്കാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. എന്നാല്‍ സത്കാര വേദിയില്‍ ദര്ശനയുടെ കുടുംബാംഗങ്ങളെയാണ് ആരാധകര്‍ കൂടുതലും തിരയുന്നത്. നിരവധി കമന്റുകളാണ് വീഡിയോയില്‍ നിറയുന്നത്.

അനൂപും ദർശനയും തമ്മിലുള്ള വിവാഹത്തിന് ദര്‍ശനയുടെ കുടുംബത്തിന് വിയോജിപ്പ് ആയിരുന്നതായും, അത് കൊണ്ടാണ് അവര്‍ വിവാഹത്തിന് എത്താതിരുന്നതെന്നും ചിലര്‍ കമന്റുകള്‍ പങ്ക് വയ്ക്കുന്നുണ്ട്. മാത്രമല്ല ഇരുവരുടെയും വിവാഹത്തിന് ചുക്കാന്‍ പിടിച്ചത് കറുത്തമുത്തില്‍ അരുന്ധതി ആയെത്തിയ മഞ്ജുവാണെന്നും ചില ആരാധകര്‍ സംശയം പങ്ക് വച്ചു. വീഡിയോയില്‍ ഉടനീളം നീല സല്‍വാര്‍ അണിഞ്ഞെത്തിയ മഞ്ജു വിരുന്നുകാരോട് കുശലം പറയുന്ന രംഗങ്ങള്‍ നിറയുന്നുണ്ട്. ഇതിന് ചിലര്‍ അരുന്ധതിയും ദര്ശനവും തമ്മിലുള്ള ബന്ധത്തെ പറ്റി ചോദിക്കുന്നുണ്ട് അപ്പോഴാണ് ആരാധകരില്‍ ചിലര്‍ ദര്‍ശനയുടെ വിവാഹം മഞ്ജുന്റെ വീട്ടില്‍ വെച്ചായിരുന്നു നടന്നതെന്നും ദര്‍ശനയുടെ വീട്ടുകാര്‍ക്ക് വലിയ എതിര്‍പ്പായിരുന്നുവെന്നും പറയുന്നത്.മാത്രമല്ല ഇരുവരും തമ്മിലുള്ള വിവാഹത്തിന് മുന്‍കൈ എടുത്തത് മഞ്ജുവും ഭര്‍ത്താവും ആണെന്നും ചിലര്‍ കമന്റുകളിലൂടെ വ്യക്തമാക്കുന്നുണ്ട്.വേറിട്ട അഭിനയ മികവ് തന്നെയാണ് ദർശനയെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിച്ച് നിർത്തിയത്.

അതെ സമയം സീരിയലിൽ നിന്നും പിന്മാറിയതിനെ കാരണം ദർശന തുറന്ന് പറഞ്ഞിരുന്നു. കുറേകാലമായി സീരിയലില്‍ നിന്നും പിന്മാറണം എന്ന് തോന്നിയിരുന്നു. അത് മാനസീകമായി പൊരുത്തപ്പെടാന്‍ ആകാത്തത് കൊണ്ട് മാത്രമാണ് പിന്‍വാങ്ങിയത്. അല്ലാതെ ആരുമായും ഉണ്ടായ പ്രശ്നങ്ങള്‍ മുഖാന്തിരം ആയിരുന്നില്ലെന്നും താരം പ്രതികരിച്ചു. സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനായാണ് വിവാഹം കഴിക്കാൻ പോകുന്നതെന്നും കുറെ വര്‍ഷങ്ങളായി തങ്ങള്‍ സൗഹൃദത്തില്‍ ആയിരുന്നതായും പിന്നീട് അത് പ്രണയം ആവുകയായിരുനെന്നും അനൂപ് പറയുന്നു.

Darshana serial actress

More in serial

Trending

Recent

To Top