Connect with us

‘വേട്ടപ്പട്ടികളും ഓട്ടക്കാരും’ IFFK യില്‍!! മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ളവരുടെ 14 ചിത്രങ്ങള്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കും

News

‘വേട്ടപ്പട്ടികളും ഓട്ടക്കാരും’ IFFK യില്‍!! മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ളവരുടെ 14 ചിത്രങ്ങള്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കും

‘വേട്ടപ്പട്ടികളും ഓട്ടക്കാരും’ IFFK യില്‍!! മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ളവരുടെ 14 ചിത്രങ്ങള്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കും

ഇന്ത്യന്‍ സിനിമകളുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്ന തരത്തില്‍, സിനിമാ പ്രേമികള്‍ ഇതുവരെ കാണാത്ത, മോക്യുമെന്ററി എന്ന ജോണറില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’. ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്തതും എന്നാല്‍ വളരെ കാലിക പ്രസക്തിയുള്ളതുമായ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

ഇപ്പോഴിതാ ഈ ചിത്രം സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയാണ്. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് രാരിഷ് ജി. കുറുപ്പ് ആണ്.

ആതിര ഹരികുമാർ നായികയാകുന്ന ചിത്രത്തിൽ മെറിൻ, കണ്ണൻ നായർ, ഹരിദാസ്, ഈഷാ രേഷു തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം ജയേഷ് സ്റ്റീഫന്‍. എഡിറ്റിംഗ് സുമേഷ് സോമനാഥന്‍ & രാരിഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബൈജു മുതംകുഴി, വിഎഫ്എക്‌സ്& പബ്ലിസിറ്റി പ്രമോദ് കെ.റ്റി, സൗണ്ട് ഡിസൈന്‍ ആശിശ് ഇല്ലിക്കല്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ രതീഷ് വിജയപ്പന്‍, ആര്‍ട്ട് രാരിഷ്, കളര്‍ കണ്‍സള്‍ട്ടന്‍്‌റ് രാഗേഷ് ആര്‍ജി, സ്റ്റുഡിയോ സ്‌ക്രീന്‍ ഫില്ലര്‍ ഡോട്ട് കോം.

ഇത് കൂടാതെ മറ്റ് 11 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. സനല്‍കുമാര്‍ ശശിധരന്റെ വഴക്ക്, താമര്‍ കെ.വി.യുടെ ആയിരത്തൊന്ന് നുണകള്‍, അമല്‍ പ്രാസിയുടെ ബാക്കി വന്നവര്‍, കമല്‍ കെ.എം. സംവിധാനം ചെയ്ത പട, പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, അരവിന്ദ് എച്ചിന്റെ ഗ്രേറ്റ് ഡിപ്രഷന്‍, സിദ്ധാര്‍ത്ഥ ശിവയുടെ ആണ്, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവരുടെ ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, പ്രിയനന്ദനന്റെ ധബാരി ക്യുരുവി, അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിയോ ബേബി, ജിതിന്‍ ഐസക് തോമസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ്, ഇന്ദു വി.എസിന്റെ 19 (1) എ എന്നിവയാണ് ചിത്രങ്ങള്‍.

സംവിധായകന്‍ ആര്‍ ശരത്ത് ചെയര്‍മാനും ജീവ കെ.ജെ., സംവിധായകരായ ഷെറി, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സിനിമകള്‍ തിരഞ്ഞെടുത്തത്.

അതേസമയം, രാജ്യാന്തര മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ എത്തുന്നുണ്ട്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.

More in News

Trending

Recent

To Top