തെരുവുപാട്ടുകാരിയില്നിന്ന് ബോളിവുഡ് പിന്നണിഗായികയിലേക്ക്; റാനു മരിയ മൊണ്ഡലിന്റേത്പ്ലാറ്റ്ഫോമിലെ പാട്ടില്‍ ട്രാക്ക് മാറിയ ജീവിതം….!
തെരുവുപാട്ടുകാരിയില്നിന്ന് ബോളിവുഡ് പിന്നണിഗായികയായി അതിശയിപ്പിക്കുന്നൊരു വേഷപ്പകര്‍ച്ചയാണ് റാനു മരിയ മൊണ്ഡലിന്റേത്. നഗരപ്രാന്തത്തിലെ റാണിഘട്ട് റെയില്‍വേ പ്ലാറ്റ്ഫോമിെന്റ പരുപരുത്ത തറയിലിരുന്ന് തെന്റ മുഷിഞ്ഞ വേഷത്തില്‍ ആ 59കാരി ‘ഏക് പ്യാര് കാ നഗ്മാ ഹെ’ മനസ്സറിഞ്ഞു പാടിയത് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത് . ലത മങ്കേഷ്കര്‍ പാടി അനശ്വരമാക്കിയ സൂപ്പര്‍ ഹിറ്റ് ഗാനം അതേ ഭാവതീവ്രതയിലാണ് റാനു മരിയ മൊണ്ഡല്‍ പാടി ഫലിപ്പിച്ചത്. മൊബൈലില്‍ നിന്ന് ഇന്റര്‍നെറ്റിലേക്ക് ഒഴുകിപ്പരന്ന ഈ ഗാനാലാപന ദൃശ്യങ്ങള്‍ അമ്ബരപ്പിക്കുന്ന രീതിയിലാണ് ശ്രദ്ധേയമായി മാറിയത്. കൃത്യം ഒരു മാസത്തിനുശേഷം മുംബൈയിലെ പ്രശസ്തമായ റെക്കോഡിങ് സ്റ്റുഡിയോയില്‍ എല്ലാവിധ സജ്ജീകരണങ്ങള്‍ക്കും നടുവില്‍ റാനു ഗാനമാലപിച്ചു. നിര്‍ദേശങ്ങളുമായി പ്രശസ്ത ഗായകനും സംഗീത സംവിധായകനും നടനുമായ ഹിമേഷ് രേഷമിയ ഒപ്പം.
സമൂഹ മാധ്യമത്തിൽ റാനു പാടിയ പാട്ടുകണ്ട ഒരു െടലിവിഷന്‍ ചാനല്‍ അവരെ തങ്ങളുടെ മ്യൂസിക് റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വിധികര്‍ത്താവായിരുന്ന ഹിമേഷിെന്റ വാഗ്ദാനമാണ് പിന്നണിഗായികയെന്ന അസുലഭവിശേഷണത്തിലേക്ക് റാനുവിനെ നയിച്ചത്.
ഇത്തവണ പാടുന്നത് ‘തേരീ മേരി കഹാനി’ എന്ന ഗാനം. ‘ഹാപ്പി ഹാര്‍ഡി ആന്‍ഡ് ഹീര്‍’ എന്ന തെന്റ പുതിയ സിനിമയിലെ ഈ ഗാനം റാനുവിനെക്കൊണ്ട് പാടിച്ച് വാക്കുപാലിക്കുകയാണ് ഹിമേഷ്. അതിമനോഹരമായി റാനു പാടിയ ഈ പാട്ടും ഒരുദിവസം കൊണ്ടുതന്നെ ലക്ഷക്കണക്കിനാളുകളെ ആകര്‍ഷിച്ച് സമൂഹ മാധ്യമത്തിൽ ഹിറ്റായിക്കഴിഞ്ഞു.
26കാരിയായ എന്‍ജിനീയര്‍ അതീന്ദ്ര ചൗധരിയാണ് റാണാഘട്ട് റെയില്‍വേ പ്ലാറ്റ്േഫാമില്നിന്ന് ആ പാട്ട് വിഡിയോയില്‍ പകര്‍ത്തി അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ‘ആകസ്മികമായിരുന്നു ആ കൂടിക്കാഴ്ച. ആറാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ കൂട്ടുകാര്‍ക്കൊപ്പം ചായ കുടിച്ചുനില്ക്കുകയായിരുന്നു ഞാന്‍. റേഡിയോയില്‍നിന്ന് മുഹമ്മദ് റാഫി യുടെ മനോഹരഗാനം ഒഴുകിവരുന്നു. അതിനൊപ്പം അതിശയകരമായി ചേര്‍ന്നുനില്‍ക്കുന്ന പെണ്‍ശബ്ദം പ്ലാറ്റ്ഫോം തറയില്നിന്നാണെന്ന് പൊടുന്നനെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്.
ഞങ്ങള്‍ക്കുവേണ്ടി ഒരു പാട്ടുപാടാമോ എന്ന് ഞാനവരോട് ചോദിച്ചു. ‘ഏക് പ്യാര് കാ നഗ്മാ ഹെ’ അവര്‍ വികാരതീവ്രതയോടെ ഞങ്ങള്‍ക്ക് പാടിത്തന്നു.’ അതീന്ദ്ര പറയുന്നു. ആ രണ്ടര മിനിറ്റ് വിഡിയോ ജൂലൈ 23നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. ഒരാഴ്ചക്കകംതന്നെ 20 ലക്ഷം പേര് ആ വിഡിയോ കണ്ടുകഴിഞ്ഞു. പിന്നീട് നടന്നതെല്ലാം കണക്കുകൂട്ടലുകളെ കീഴ്മേല്‍ മറിച്ച സ്വപ്നക്കുതിപ്പായിരുന്നു.
ranu mondal- from street singer to playback singer
