Connect with us

ഈ ‘യുവനടന്‍’ ആരെന്നു അറിയാമോ? വൈറലായി ചിത്രം!

Malayalam

ഈ ‘യുവനടന്‍’ ആരെന്നു അറിയാമോ? വൈറലായി ചിത്രം!

ഈ ‘യുവനടന്‍’ ആരെന്നു അറിയാമോ? വൈറലായി ചിത്രം!

മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. അതോടൊപ്പം ഏതാനും സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.ഒരു സമയത്ത് മലയാള സിനിമയില്‍ അഭിനയ രംഗത്തും കൈവച്ച ഒരു താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത് വീണ്ടും അഭിനയ രംഗത്ത് സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പഴയകാല ചിത്രം വൈറല്‍ ആകുന്നത്.

അദ്ദേഹത്തിന്റെ ആദ്യകാല അഭിനയ നിമിഷങ്ങളുടെ ചില ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. രഞ്ജിത് തിരക്കഥയെഴുതി, വിജി തമ്ബി സംവിധാനം ചെയ്ത്, 1989 ല്‍ റിലീസായ കാലാള്‍പ്പട എന്ന ചിത്രത്തിലെ രംഗങ്ങളാണിത്. ഒരു ഫെയ്സ്ബുക്ക് സിനിമാകൂട്ടായ്മ പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

കമൽ, ഷാജി കൈലാസ്, സിബി മലയിൽ, വിജി തമ്പി തുടങ്ങി പ്രമുഖ സം‌വിധായകർക്കു വേണ്ടി തിരക്കഥകൾ രചിച്ചു. പക്ഷേ മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച ഒരു തിരക്കഥയായിരുന്നു ദേവാസുരം എന്ന സിനിമയുടെ. മോഹൻ‌ലാൽ അഭിനയിച്ച മം‌ഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കുന്നതിൽ രഞ്ജിത്തിന്റെ തിരക്കഥക്ക് ഒരു പാട് പങ്കുണ്ട്.

ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത്ത് ഷാജി കൈലാസ് – മോഹൻലാൽ സഖ്യത്തിനോടൊപ്പം ചേർന്ന് ആറാം തമ്പുരാൻ, നരസിം‌ഹം എന്നി ചിത്രങ്ങൾക്കും തിരക്കഥ എഴുതി. രണ്ടും വൻ വിജയം നേടിയ സിനിമകളായിരുന്നു. ഈ സിനിമകളുടെ വിജയത്തിനു ശേഷം രഞ്ജിത്ത് ആദ്യമായി തിരക്കതയെഴുതി സംവിധാനം ദേവാസുരം സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭു സം‌വിധാനം ചെയ്തു. ആ വർഷത്തെ ഏറ്റവും നല്ല ജനപ്രിയ സിനിമയായിരുന്ന് രാവണപ്രഭു. അതിനു ശേഷം നന്ദനം എന്ന സിനിമയും രഞ്ജിത്ത് സം‌വിധാനം ചെയ്തു

Ranjith Balakrishnan old photo

More in Malayalam

Trending

Recent

To Top