Malayalam
മമ്മൂട്ടി കുറെയധികം സിനിമകൾ ചെയ്തു; എന്നാൽ മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഇതായിരുന്നു!
മമ്മൂട്ടി കുറെയധികം സിനിമകൾ ചെയ്തു; എന്നാൽ മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഇതായിരുന്നു!
മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമെല്ലാം ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് രഞ്ജിത്ത്. സംവിധാനത്തോടൊപ്പം നടനായും തിരക്കഥാകൃത്തായും സിനിമയിൽ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. താരങ്ങളെ ആശ്രയിച്ച് സിനിമ എടുക്കുന്ന കാലം പോയെന്ന് രഞ്ജിത്ത് .മാതൃഭൂമിയുടെ അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കാര്യം ചൂണ്ടി കാണിച്ചത്
”മമ്മൂട്ടി കുറെയധികം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമ പ്രാഞ്ചിയേട്ടനാണ് . പക്ഷേ ആ സിനിമ എടുക്കുന്നതിൽ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. ദൈവത്തിന്റെ ഭാഷയേത്? മനുഷ്യർ പറയുന്നത് ദൈവത്തിന് മനസിലാകുന്നുണ്ടോ തുടങ്ങിയ കുസൃതി ചിന്തകളിൽ നിന്നാണ് സിനിമ രൂപപ്പെട്ടതെന്ന് രഞ്ജിത്ത് പറഞ്ഞു”.
ഒരുകാലത്ത് ജീവിക്കാനുള്ള വക കണ്ടെത്തുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് താൻ എഴുതിയിരുന്നതെന്ന് രഞ്ജിത്ത് ഓർമിക്കുന്നു. ഇന്ന് നല്ല സിനിമകൾ ചെയ്യാനാണ് ആഗ്രഹം. സാമ്പത്തികമായി അത്തരം സിനിമകൾ വിജയിക്കണമെന്നില്ല. കയ്യൊപ്പ് എന്ന സിനിമയ്ക്ക് 15 ലക്ഷം രൂപമാത്രമാണ് കേരളത്തിൽ നിന്ന് കളക്ഷൻ കിട്ടിയതെന്ന് രഞ്ജിത്ത് പറയുന്നു. സാമ്പത്തിക നഷ്ടത്തിനിടയിലും അത്തരം സിനിമകളിലൂടെ തനിക്കും ചുരുക്കം ചിലർക്കെങ്കിലും സംതൃപ്തി ലഭിക്കുന്നുണ്ടെങ്കിൽ അത് താൻ ആസ്വദിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.
director ranjith
