Malayalam Breaking News
36 വയസ്സായിട്ടും എന്ത് കൊണ്ടാണ് കല്യാണം കഴിക്കാത്തത് ?! ഒടുവിൽ ആ രഹസ്യം രഞ്‌ജിനി വെളിപ്പെടുത്തി….
36 വയസ്സായിട്ടും എന്ത് കൊണ്ടാണ് കല്യാണം കഴിക്കാത്തത് ?! ഒടുവിൽ ആ രഹസ്യം രഞ്‌ജിനി വെളിപ്പെടുത്തി….
36 വയസ്സായിട്ടും എന്ത് കൊണ്ടാണ് കല്യാണം കഴിക്കാത്തത് ?! ഒടുവിൽ ആ രഹസ്യം രഞ്‌ജിനി വെളിപ്പെടുത്തി….
അവതാരകയായും, സിനിമ താരമായും, മൃഗ സ്‌നേഹി എന്ന നിലയിലുമൊക്കെ നമുക്കേറ്റവർക്കും പ്രിയങ്കരിയാണ് രഞ്ജിനി ഹരിദാസ്. 36 വയസായിട്ടും രഞ്ജിനി ഇത് വരെ കല്യാണം കഴിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച്ച ബിഗ്‌ബോസിൽ നിന്നും പുറത്തു പോയ രഞ്ജിനി പേർളിക്കും ശ്രീനിഷിനും ആശംസകൾ നല്കുന്നതിനിടെയാണ് ഒരു രഹസ്യം വെളിപ്പെടുത്തി.
രഞ്ജിനിയാണ് പുറത്തേക്ക് പോകുന്നത് എന്ന് മോഹൻലാൽ കഴിഞ്ഞ ആഴ്ച്ച അറിയിച്ചപ്പോൾ പ്രേക്ഷകർക്ക് വലിയ അത്ഭുതമൊന്നും തോന്നിയിരുന്നില്ല. എന്നാൽ ബിഗ് ബോസിലെ മറ്റു മത്സരാർത്ഥികൾക്ക് ഇത് വലിയ സങ്കടമാകുകയായിരുന്നു. എന്നാൽ ബിഗ് ബോസിൽ നിന്ന് പുറത്തു പോകുന്നതിൽ തനിക്ക് സങ്കടമൊന്നുമില്ലെന്നും, കുടുംബവും പെറ്റ്സും ഒന്നുമില്ലാതെ ജീവിക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്നും രഞ്ജിനി പറഞ്ഞു. ബിഗ് ബോസിൽ നിന്ന് പുറത്തു പോയാൽ താൻ ആദ്യം തന്നെ പല്ലു ശെരിയാക്കാൻ പോകുമെന്നാണ് രഞ്ജിനി പറഞ്ഞത്.
ഇതിനിടെ മുപ്പത്താറു വയസ്സ് ആയിട്ടും കല്യാണം കഴിയാത്തതിന്റെ കാരണവും രഞ്ജിനി വെളിപ്പെടുത്തി. പേർളിക്കും ശ്രീനിഷിനും ആശംസകൾ നേരുന്നതിനിടെയാണ് രഞ്ജിനി ഈ കാര്യം പറഞ്ഞത്. അവർ വിവാഹം കഴിക്കുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താനായിരിക്കുമെന്നും, എന്നാൽ വിവാഹം ഒരു കുട്ടികളിയല്ലാത്തതിനാൽ തനിക്കിതുവരെ അങ്ങനെ ഒരു തീരുമാനം എടുക്കാൻ സാധിച്ചിട്ടില്ലെന്നും രഞ്ജിനി പറഞ്ഞു.
Ranjini says why she is not getting married