Connect with us

ചുവപ്പും നീലയും നിറം കലർന്ന സാരി, അതീവ സുന്ദരിയായി ചടങ്ങിനെത്തി രഞ്ജിനി ഹരിദാസ്; വിശേഷം അറിഞ്ഞോ

Malayalam

ചുവപ്പും നീലയും നിറം കലർന്ന സാരി, അതീവ സുന്ദരിയായി ചടങ്ങിനെത്തി രഞ്ജിനി ഹരിദാസ്; വിശേഷം അറിഞ്ഞോ

ചുവപ്പും നീലയും നിറം കലർന്ന സാരി, അതീവ സുന്ദരിയായി ചടങ്ങിനെത്തി രഞ്ജിനി ഹരിദാസ്; വിശേഷം അറിഞ്ഞോ

സഹോദരൻ വിവാഹിതനായതിന്റെ സന്തോഷം പങ്കുവെച്ച് ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസ്. ഇൻസ്റ്റഗ്രാമിലൂടെയാണ് രഞ്ജിനി സഹോദരന്റെ വിവാഹ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഞായറാഴ്ച ആലപ്പുഴയിൽ വച്ചായിരുന്നു ശ്രീപ്രിയൻ വിവാഹിതനായത്. ബ്രീസ് ജോർജ് ആണ് വധു. കൊറിയോഗ്രഫറാണ് ബ്രീസ് എന്നാണ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ മനസിലാകുന്നത്. രഞ്ജിനിയുടെ കാൽ തൊട്ടു അനുഗ്രഹം വാങ്ങുന്ന ശ്രീപ്രിയന്റെ ചിത്രവും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്. രഞ്ജിനിയും അമ്മ സുജാതയും രഞ്ജിനിയുടെ ബോയ്ഫ്രണ്ട് ശരത് പുളിമൂട് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ലളിതമായിട്ടായിരുന്നു വിവാഹം. ബ്രീസിന്റെയും ശ്രീപ്രിയന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.

ചുവപ്പും നീലയും നിറം കലർന്ന സാരിയിലാണ് രഞ്ജിനി ചടങ്ങിന് എത്തിയത്. കഴിഞ്ഞ ദിവസം സംഗീത് പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും രഞ്ജിനി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നത്. രഞ്ജിനിയുടെ ഉറ്റ സുഹൃത്തും ഗായികയുമായ രഞ്ജിനി ജോസും വിവാഹത്തിനെത്തിയിരുന്നു. ദമ്പതികൾക്ക് വിവാഹ ആശംസകൾ നേരുകയാണിപ്പോൾ സോഷ്യൽ മീഡിയ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top