Malayalam Breaking News
രണ്ടാമൂഴം ;വിവാദമായ കേസിന്റെ വിധി ഇന്ന് !
രണ്ടാമൂഴം ;വിവാദമായ കേസിന്റെ വിധി ഇന്ന് !
Published on
രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദമായ കേസിന്റെ വിധി ഇന്ന്. രണ്ടാമൂഴം നോവലിന്റെ തിരക്കഥ കൈമാറുന്നത് സംബന്ധിച്ച കേസില്‍ വിധി ഇന്ന് പറയും. കേസ് തീര്‍ക്കാന്‍ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്ന് കാട്ടി എംടി നല്കിയ ഹര്‍ജിയിലാണ് വിധി പറയുക.
രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് ശ്രീകുമാര്‍ മേനോന് നല്കിയ ഹര്‍ജിയും കോഴിക്കോട് നാലാം അഡീഷണല്‍ ജില്ലാ കോടതി പരിഗണിക്കും.
തിരക്കഥ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു.
കരാര്‍ കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് ശ്രീകുമാര്‍ മേനോനെ എതിര് കക്ഷിയാക്കി എംടി കോടതിയെ സമീപിച്ചത്.
randamoozham case decrees today
Continue Reading
You may also like...
Related Topics:Randamoozham Movie
