Connect with us

കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ഉടൻ ഉണ്ടാകും !

Malayalam Breaking News

കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ഉടൻ ഉണ്ടാകും !

കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ഉടൻ ഉണ്ടാകും !

കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തിന് വേണ്ടി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകനായ മിഥുൻ ഉറപ്പു നല്‍കിയിട്ട് ഒരു വർഷം കഴിഞ്ഞു. അടുത്തിടെ നടന്ന സിപിസി ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ കോട്ടയം കുഞ്ഞച്ചനെ കുറിച്ച് ചോദിച്ച ആരാധകരോട് സിനിമ ഉണ്ടാകുമെന്ന് മിഥുന്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്.

കഴിഞ്ഞ മാര്‍ച്ച് 14നാണ് ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. പിന്നീട് ചിത്രത്തെ കുറിച്ച് വാര്‍ത്തകളൊന്നും തന്നെ പുറത്തു വന്നില്ലെന്നത് ആരാധകരെ വലിയ നിരാശയിലാഴ്ത്തി.

മമ്മൂട്ടിയെ നായകനാക്കി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. 1990കളില്‍ പുറത്തിറങ്ങിയ സിനിമ തിയേറ്ററുകളില്‍ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു, കോട്ടയം കുഞ്ഞച്ചനായുളള മമ്മൂട്ടിയുടെ പ്രകടനം എല്ലാവരും നെഞ്ചിലേറ്റിയിരുന്നു. ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്. മുട്ടത്തുവര്‍ക്കിയുടെ കഥയില്‍ ഡെന്നീസ് ജോസഫായിരുന്നു സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരുന്നത്.

director midhun manal talk about kottayam kunjachan 2


More in Malayalam Breaking News

Trending

Recent

To Top