Malayalam Breaking News
ഭീമനാകാൻ മമ്മൂട്ടിക്ക് കഴിയുമോ ?! രണ്ടാമൂഴത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍…
ഭീമനാകാൻ മമ്മൂട്ടിക്ക് കഴിയുമോ ?! രണ്ടാമൂഴത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍…
ഭീമനാകാൻ മമ്മൂട്ടിക്ക് കഴിയുമോ ?! രണ്ടാമൂഴത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്ന പ്രധാന ചര്‍ച്ചയാണ് രണ്ടാമൂഴം എന്ന ബ്രഹ്മാണ്ഡ ചിത്രം വെള്ളിത്തിരയിലെത്തുമോ ഇല്ലയോ എന്നുള്ളത്. എം.ടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുമെന്നറിച്ചിരുന്ന രണ്ടാമൂഴത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് ആദ്യം പ്രഖ്യാപനം നടന്നിരുന്നു.
ഈ പ്രഖ്യാപനത്തിന് ശേഷം സിനിമാ പ്രേമികള്‍ കാത്തിരുന്നത് മലയാള സിനിമയുടെ ഭാവി മാറ്റിമറിക്കാന്‍ പാകത്തിനുള്ള ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനായിരുന്നു. എന്നാല്‍ അതിന് പിന്നാലെ ചിത്രത്തിന്റെ തിരക്കഥയുമായ് ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വന്നിരുന്നു. പ്രഖ്യപനം അല്ലാതെ മറ്റൊന്നും നടന്നില്ലെന്നും തന്റെ തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിക്കുകയും ചെയ്തു.
പിന്നീട് ചിത്രം ഹരിഹരന്റെ സംവിധാനത്തില്‍ ചിത്രം എത്തുമെന്നുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. അതില്‍ മമ്മൂട്ടി ഭീമനായി എത്തുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ആരാധകർ കാത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ ഭീമാവതരത്തിനായി.
Mammootty as Bheeman