Malayalam Breaking News
രണ്‍ബീര്‍ – ആലിയ വിവാഹ നിശ്ചയം തീരുമാനിച്ചു… വെളിപ്പെടുത്തിയത് താരമാതാവ്!!!
രണ്‍ബീര്‍ – ആലിയ വിവാഹ നിശ്ചയം തീരുമാനിച്ചു… വെളിപ്പെടുത്തിയത് താരമാതാവ്!!!
രണ്‍ബീര്‍ – ആലിയ വിവാഹ നിശ്ചയം തീരുമാനിച്ചു… വെളിപ്പെടുത്തിയത് താരമാതാവ്!!!
ദീപിക പദുകോണ്‍-രണ്‍വീര്‍ സിങ് വിവാഹത്തിനു ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് രണ്‍ബീറിന്റെയും അലിയ ഭട്ടിന്റെയും. സോനം കപൂറിന്റേയും ആനന്ദ് അഹൂജയുടേയും വിവാഹത്തോട് കൂടിയാണ് ഇവരുടെ പ്രണയം വാര്ത്തലോകമറിഞ്ഞത്. ആലിയ രണ്‍ബീര്‍ വിവാഹ നിശ്ചയം ഈ വര്‍ഷം നടക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ട്. രണ്‍ബീറിന്റെ അമ്മ നീതു കപൂറാണ് ഇതു സംബന്ധമായ സൂചന നല്‍കിയിരിക്കുന്നത്.
തങ്ങള്‍ പ്രണയത്തിലാണെന്ന് താരങ്ങള്‍ തുറന്നു സമ്മതിക്കുകയായിരുന്നു. പ്രണയത്തിനെ കുറിച്ചുള്ള കഥകള്‍ പ്രചരിച്ചില്ലെങ്കിലും ഇപ്പോള്‍ വിവാഹത്തിനെ കുറിച്ചുളള കഥകളും ചോദ്യങ്ങളും ഉയരുകയാണ്. ഇവരുടെ വിവാഹത്തെ പറ്റിയുളള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
രണ്‍ബീറിനും കുടുംബത്തോടൊപ്പമാണ് ആലിയ ഇക്കൂറി ന്യൂയര്‍ ആഘോഷിച്ചത്. രണ്‍ബീറിന്റെ അമ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഇവര്‍ക്കൊപ്പം ആലിയയും ഉണ്ടായിരുന്നു. ഇതിനു മുന്‍പും കപൂര്‍ കുടുംബത്തിനോടെപ്പമുളള ആലിയയുടെ യാത്രകള്‍ ശ്രദ്ധേയമായിരുന്നു. കുടുംബത്തോടൊപ്പമുള്ള ന്യൂയര്‍ ആഘോഷ ചിത്രത്തിനോടൊപ്പമാണ് വിവാഹ നിശ്ചയത്തിനെ കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ആലിയയും രണ്‍വീറും ഒന്നിച്ചെത്തിന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നു വരുകയാണ്. ചിത്രത്തിന്റെ റിലീസിന് ശേഷം മാത്രമേ വിവാഹ നിശ്ചയം ഉണ്ടാകുകയുള്ളൂവെന്നും വാര്‍ത്തകല്‍ പ്രചരിക്കുന്നുണ്ട്. എന്തായാലും ഉടനെ തന്നെ ഇവര്‍ക്കിടയില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
ranbeer and alia marriage
