Social Media
റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം ഇന്ന്; ഡിസംബറിൽ വിവാഹം
റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം ഇന്ന്; ഡിസംബറിൽ വിവാഹം
നടൻ റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം ഇന്ന്. ഹെെദരാബാദിൽവെച്ച നടക്കുന്നത് ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു വെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
കാമുകി തന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചതായി താരം തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.പ്രണയിനി മിഹീഖ ബജാജിന്റെ ചിത്രം പങ്കുവച്ച് ”അവള് യെസ് പറഞ്ഞു” എന്നാണ് സോഷ്യല്‍ മീഡിയയില്‍ റാണ കുറിച്ചത്. ഹൈദരാബാദ് സ്വദേശിയാണ് മിഹീഖ. ഡ്യൂ ഡ്രോപ് ഡിസൈന്‍ സ്റ്റുഡിയോ എന്ന ഡിസൈന്‍ സ്ഥാപനം നടത്തുന്നുണ്ട്
ഇരുവരുടെയും വിവാഹം ലോക്ഡൗണ്‍ തീരുന്നതോടെ ഡിസംബറില്‍ ഉണ്ടാകുമെന്ന് റാണയുടെ പിതാവ് സുരേഷ് ബാബു ഒരു ഹൈദരാബാദ് ടൈംസിനോട് വ്യക്തമാക്കി
‘വിരാട പർവം’, ‘ഹാതി മേരേ സാതി’ എന്നിവയാണ് റാണയുടെ പുതിയ സിനിമകൾ. ‘വിരാട പർവ്വ’ത്തിൽ സായ് പല്ലവിയാണ് നായിക. വേണു ഉദുഗാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തബു, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Rana Daggubati
