Malayalam
ഇനി കേരളത്തിലെ ഒരു റിയാലിറ്റി ഷോകളിലും പങ്കെടുക്കില്ല, കാരണം!; തുറന്ന് പറഞ്ഞ് റംസാന് മുഹമ്മദ്
ഇനി കേരളത്തിലെ ഒരു റിയാലിറ്റി ഷോകളിലും പങ്കെടുക്കില്ല, കാരണം!; തുറന്ന് പറഞ്ഞ് റംസാന് മുഹമ്മദ്
റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി താരമാണ് റംസാന് മുഹമ്മദ്. ഇപ്പോഴിതാ ഇനി കേരളത്തിലെ ഒരു റിയാലിറ്റി ഷോകളിലും പങ്കെടുക്കില്ലെന്ന് പറയുകയാണ് താരം. സിനിമയിലേക്കുളള യാത്രയിലാണ് താന്‍. റിയാലിറ്റി ഷോയിലൂടെ കേരളത്തില്‍ തന്റെ കഴിവ് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തനിക്ക് കിട്ടിയ ഒരു വലിയ അവസരമായിരുന്നു അത്.
അവസരത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് കുട്ടികളുണ്ട്. താന്‍ പങ്കെടുത്ത് അവരുടെ അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും റംസാന് വ്യക്തമാക്കി. ഇനി കേരളത്തിന് പുറത്തെ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കാനാണ് ആഗ്രഹം. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു വൈല്‍ഡ് റിയാലിറ്റി ഷോയില്‍ അവസരം ലഭിച്ചാല്‍ അതില്‍ പങ്കെടുക്കാന്‍ ശ്രമിക്കും.
അങ്ങനെയൊരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കണമെങ്കില്‍ നല്ല സെക്ഷന്‍ പ്രാക്ടീസ് വേണം. ഒരു വര്‍ഷത്തോളം എങ്കിലും പ്രാക്ടീസ് ചെയ്ത ശേഷമേ മത്സരിക്കാനായി പോവുകയുള്ളൂ. പങ്കെടുക്കണമെങ്കില്‍ അത്രയും പ്രാക്ടീസിന്റെ ആവശ്യം ഉണ്ട്. നായകനായി തന്നെ ആദ്യം സിനിമയില്‍ എത്തണമെന്ന ചിന്താഗതി തനിക്കില്ലെന്നും റംസാന് കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് റംസാന്റെ തുടക്കം. പിന്നീട് ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. ബിഗ് ബോസ് മലയാളം സീസണ് 3ലേയ്ക്ക് പതിനൊന്നാം മത്സരാര്‍ത്ഥിയായി എത്തിയ റംസാന് ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായി എന്ന പദവിയും സ്വന്തമാക്കിയിരുന്നു. ‘കിടു’, ‘ഡാന്‍സ് ഡാന്‍സ്’, ‘ഭീഷ്മ പര്‍വം’ തുടങ്ങി എട്ടോളം സിനിമകളില്‍ റംസാന് അഭിനയിച്ചിട്ടുണ്ട്.
