Malayalam Breaking News
‘ട്രെയ്ലറിൽ ഇഷ്ടപ്പെട്ടത് സാമന്തയെയല്ല നാഗചൈതന്യയെ ആണ് … എന്നാൽ ഞാൻ സ്വർഗാനുരാഗിയല്ല’-സംവിധായകൻ രാംഗോപാൽ വർമ
‘ട്രെയ്ലറിൽ ഇഷ്ടപ്പെട്ടത് സാമന്തയെയല്ല നാഗചൈതന്യയെ ആണ് … എന്നാൽ ഞാൻ സ്വർഗാനുരാഗിയല്ല’-സംവിധായകൻ രാംഗോപാൽ വർമ
വിവാഹത്തിന് ശേഷം നാഗചൈതന്യയും സാമന്തയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് മജ്ലി. ഏപ്രില്‍ അഞ്ചിനാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. ഒരു ക്രിക്കറ്റ് കളിക്കാരനായാണ് നാഗചൈതന്യ എത്തുന്നത്. നാഗചൈതന്യയുടെ ഭാര്യയായാണ് സാമന്ത അഭിനയിക്കുന്നത്. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലര് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്ലര് നേടിയത്. ഇപ്പോൾ ബോളിവുഡ് സംവിധായകന് രാംഗോപാല്‍ വര്‍മ ട്രെയ്ലറിനെ പുകഴ്ത്തി രംഗത്തെത്തിയത് വിവാദമായിരിക്കുകയാണ്.
ട്രെയ്ലറിലെ നാഗചൈതന്യയുടെ പ്രകടനത്തെയാണ് രാംഗോപാല്‍ വര്‍മ പുകഴ്ത്തിയത്. എന്നാല്‍ പിന്നീട് നാഗചൈതന്യയെ പുകഴ്ത്തിക്കൊണ്ടുള്ള ട്വീറ്റ് സംവിധായകന് ഡിലീറ്റ് ചെയ്തു. അപ്പോഴേക്കും ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് വൈറലായി. തുടര്‍ന്ന് സംവിധായകന് മറുപടിയുമായി നാഗചൈതന്യയും എത്തി.
ഇതോടെ താന്‍ മദ്യലഹരിയിലാണ് ആദ്യ ട്വീറ്റ് ഇട്ടതെന്ന വ്യക്തമാക്കിക്കൊണ്ട് രാംഗോപാല്‍ വര്‍മ വീണ്ടും ട്വീറ്റ് ചെയ്യുകയായിരുന്നു. എന്റെ നാലാമത്തെ വോഡ്കയിലാണ് ആദ്യത്തെ പോസ്റ്റിട്ടതെന്നാണ് നാഗചൈതന്യ കുറിച്ചത്. തനിക്ക് ശരിക്ക് സാമന്തയെയാണ് ഇഷ്ടമെങ്കിലും ട്രെയ്ലറില് അതിനേക്കാള്‍ ഇഷ്ടപ്പെട്ടത് നാഗചൈതന്യയെ ആണെന്നാണ് വര്‍മ ട്വീറ്റ് ചെയ്തത്. എന്നാല്‍ താന്‍ സ്വവര്‍ഗാനുരാഗി അല്ലെന്നും സത്യമാണ് പറഞ്ഞതെന്നും സംവിധായകന് കുറിച്ചു.
ramgopal varma tweet about majili filim
