Connect with us

സൽമാൻ ഖാന്റ സൂപ്പർ ഹിറ്റ് ചിത്രം ദബാങ് ത്രീ വരുന്നു; ഇത്തവണ പ്രഭുദേവ സംവിധാനം ചെയ്യും !!!

Bollywood

സൽമാൻ ഖാന്റ സൂപ്പർ ഹിറ്റ് ചിത്രം ദബാങ് ത്രീ വരുന്നു; ഇത്തവണ പ്രഭുദേവ സംവിധാനം ചെയ്യും !!!

സൽമാൻ ഖാന്റ സൂപ്പർ ഹിറ്റ് ചിത്രം ദബാങ് ത്രീ വരുന്നു; ഇത്തവണ പ്രഭുദേവ സംവിധാനം ചെയ്യും !!!

സൂപ്പർ ഹിറ്റ് ചിത്രം ദബാങ് ത്രീ അണിയറയിൽ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ ചുല്‍ബുല്‍ പാണ്ഡെ എന്ന പൊലീസുകാരനായി സല്‍മാന്‍ മൂന്നാമതും വെള്ളിത്തിരയിലെത്തും. സൂപ്പര്‍ഹിറ്റായ ദബാങ് 1, 2 ഭാഗങ്ങളുടെ മൂന്നാംഭാഗം അണിയറയിലൊരുങ്ങുമ്പോൾ ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവ ആയിരിക്കും.

മുന്‍ ചിത്രങ്ങളുടെ നിര്‍മാതാവും സല്‍മാന്റെ സഹോദരനുമായ അര്‍ബാസ് ഖാനാണ് ‘തേരെ ഇന്തസാറി’ന്റെ ട്രെയ്ലര്‍ റിലീസിനിടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ദബാങ് 3ല്‍ സണ്ണി ലിയോണും പ്രധാന വേഷത്തിലെത്തും.  നാഗകന്യക ഫെയിം മൗനിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സോനാക്ഷി സിന്‍ഹതന്നെയായിരിക്കും സല്‍മാന്റെ നായികയായി എത്തുന്നത്. പ്രഭുദേവയും സൽമാൻ ഖാനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സൽമാൻ ഖാൻ ഫിലിംസും അര്ബാസ് ഖാൻ പ്രൊഡക്ഷന്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഏക് താ ടൈഗറിന്റെ രണ്ടാംഭാഗമായ ടൈഗര്‍ സിന്ദാ ഹെയാണ് ക്രിസ്മസിന് റിലീസാകാനിരിക്കുന്ന സല്‍മാന്‍ചിത്രം.

dabangg 3 directing prabhu deva

More in Bollywood

Trending