Connect with us

മധുര രാജയിൽ സണ്ണി ലിയോണിനെ പ്രതീക്ഷിച്ച് ഇരിക്കുന്നവർക്ക് ദുഃഖവാർത്ത ; വെളിപ്പെടുത്തലുമായി അണിയറപ്രവർത്തകർ !

Malayalam Breaking News

മധുര രാജയിൽ സണ്ണി ലിയോണിനെ പ്രതീക്ഷിച്ച് ഇരിക്കുന്നവർക്ക് ദുഃഖവാർത്ത ; വെളിപ്പെടുത്തലുമായി അണിയറപ്രവർത്തകർ !

മധുര രാജയിൽ സണ്ണി ലിയോണിനെ പ്രതീക്ഷിച്ച് ഇരിക്കുന്നവർക്ക് ദുഃഖവാർത്ത ; വെളിപ്പെടുത്തലുമായി അണിയറപ്രവർത്തകർ !

മധുര രാജ തിയേറ്ററുകളിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി ഉള്ളത് . വൻ പ്രതീക്ഷയുമായി ആണ് ചിത്രം എത്തുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ് ആണ് എത്തുന്നത് . ചിത്രത്തിൽ സണ്ണി ലിയോണും ഉണ്ടെന്നുള്ള വാർത്ത വലിയ തോതിൽ സ്വീകരിക്കപ്പെട്ടിരുന്നു. സണ്ണി ലിയോണിന്റെ ഗ്ലാമര്‍ ചിത്രം ഉൾപ്പെടുത്തി മധുരരാജയുടെ ഔദ്യോഗിക പോസ്റ്റർ എന്ന രീതിയിൽ വ്യാജ പോസ്റ്റര്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് സ്ഥിരീകണവുമായി മധുരരാജ ടീം തന്നെ നേരിട്ട് രംഗത്തുവന്നത്.
സണ്ണി ലിയോണിന്റെ ഔദ്യോഗിക പോസ്റ്ററുകൾ റിലീസ് ചെയ്തിട്ടില്ലെന്നും ഇങ്ങനെയൊരു രംഗമോ വേഷമോ ചിത്രത്തിലെല്ലെന്നും അണിയറപ്രവര്‍ത്തകർ വ്യക്തമാക്കി. സിനിമയെ ആക്ഷേപിക്കാനും താഴ്ത്തിക്കെട്ടാനും ശ്രമിക്കുന്ന ഇത്തരം പ്രവണതകൾ അപകീർത്തികരമാണെന്നും ഇതിനെതിരെ സൈബർ സെല്ലിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സിനിമയിലെ ഗാനരംഗത്തിലാണ് സണ്ണി ലിയോൺ അഭിനയിക്കുന്നത്. നേരത്തെ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലുമായിരുന്നു . ഏപ്രിൽ 12നാണ് മധുരരാജ തിയറ്ററുകളിലെത്തുക.

madhura raja team about sunny leone poster

More in Malayalam Breaking News

Trending

Recent

To Top