Actor
ജന്മദിനത്തില് തിരുപ്പതി ക്ഷേത്രത്തദര്ശനം നടത്തി രാം ചരണ്‍
ജന്മദിനത്തില് തിരുപ്പതി ക്ഷേത്രത്തദര്ശനം നടത്തി രാം ചരണ്‍
ജന്മദിനത്തില് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍. ഭാര്യ ഉപാസന കാമിനേനി, മകള്‍ ക്ലിന് കാര, അമ്മയും അടുത്ത ചില ബന്ധുക്കളും നടനോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനായി എത്തിയിരുന്നു. നടന് ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.
പരമ്പരാഗത വസ്ത്രം ധരിച്ചാണ് രാം ചരണ്‍ ക്ഷേത്രത്തില്‍ എത്തിയത്. സില്‍ക്ക് കുര്‍ത്തയും ധോത്തിയുമായിരുന്നു താരത്തിന്റെ വേഷം. അതിരാവിലെയാണ് താരകുടുംബം ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷമുള്ള ചിത്രങ്ങള്‍ ഉപാസനയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
മകള്‍ ക്ലിന് കാര ജനച്ചതിന് ശേഷമുള്ള ആദ്യ ജന്മദിനമാണ് ഇത്. മകള്ക്കൊപ്പമായിരിക്കും ആഘോഷങ്ങള്‍ എന്നും ക്ഷേത്ര ദര്‍ശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
39ാമത് ജന്മദിനം ആഘോഷിക്കുന്ന താരത്തിന് നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്. ബന്ധുവും തെലുങ്ക് സൂപ്പര്‍ താരവുമായ അല്ലു അര്ജുന്, നടന് ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു. സംവിധായകന് ശങ്കര്‍ ഷണ്മുഖം സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചര്‍ ചിത്രത്തിലാണ് ഇപ്പോള്‍ രാം ചരണ്‍ അഭിനയിക്കുന്നത്. നടന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടു.
