Connect with us

ആറ് വര്‍ഷം മുമ്പ് ആടുജീവിതം ഷൂട്ട് തുടങ്ങിയ അതേ ദിവസം; ഓര്‍മ്മ പങ്കുവെച്ച് പൃഥ്വിരാജ്

Actor

ആറ് വര്‍ഷം മുമ്പ് ആടുജീവിതം ഷൂട്ട് തുടങ്ങിയ അതേ ദിവസം; ഓര്‍മ്മ പങ്കുവെച്ച് പൃഥ്വിരാജ്

ആറ് വര്‍ഷം മുമ്പ് ആടുജീവിതം ഷൂട്ട് തുടങ്ങിയ അതേ ദിവസം; ഓര്‍മ്മ പങ്കുവെച്ച് പൃഥ്വിരാജ്

നാളുകളായുള്ള കാത്തിരിപ്പിന് ശേഷം ബ്ലെസി- പൃഥ്വിരാരാജ് കൂട്ടുക്കെട്ടിന്റെ സ്വപ്ന ചിത്രമായ ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ കരിയറിലെ നാഴികക്കല്ലാകാന്‍ പോകുന്ന ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് പൃഥ്വിരാജ്. ആറ് വര്‍ഷം മുന്‍പ് ആടുജീവിതം സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പായി പകര്‍ത്തിയ തിരക്കഥയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

2018 ഫെബ്രുവരി 28. ഷൂട്ടിംഗിന്റെ ഒന്നാം ദിവസത്തിന് മുമ്പുള്ള വൈകുന്നേരം. ഇന്ന് 2024 മാര്‍ച്ച് 28 മുതല്‍ തിയേറ്ററുകളില്‍, എന്നായിരുന്നു പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കൃത്യം ആറ് വര്‍ഷം ഒരു മാസത്തിന് ശേഷം ആടുജീവിതം ബിഗ് സ്‌ക്രീനിലെത്തുമ്പോള്‍ പ്രേക്ഷകരോടൊപ്പം തന്നെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

300 ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസിനെത്തുക. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ഇതിനകം കേരളത്തില്‍ നിന്ന് മാത്രമായി അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന.

ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും ‘ആടുജീവിത’ത്തിന്റെ പ്രത്യേകതകളാണ്.

More in Actor

Trending

Recent

To Top