News
ഷങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ രാംചരണിന്റെ ആരാധകര്‍
ഷങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ രാംചരണിന്റെ ആരാധകര്‍
സംവിധായകന്‍ ഷങ്കറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ രാംചരണിന്റെ ആരാധകര്‍. ശങ്കറിന്റെ സംവിധാനത്തില്‍ രാം ചരണ്‍ നായകനാകുന്ന ‘ഗെയിം ചേഞ്ചര്‍’ എന്ന ചിത്രത്തെക്കുറിച്ച് കുറച്ചുനാളായി അപ്‌ഡേറ്റുകളൊന്നും ഇല്ലാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.
‘ഉത്തരവാദിത്വമില്ലാത്ത സംവിധായകന്‍’ എന്നാണ് നടന്റെ ആരാധകര്‍ ഷങ്കറിനെ വിശേഷിപ്പിക്കുന്നത്. ഷങ്കറിനെതിരെ എക്‌സില്‍ ഹാഷ്ടാഗ് ക്യാംപെയിനുകളും സജീവമാണ്. സംവിധായകനെതിരെ അപമാനിക്കുന്ന തരത്തിലുള്ള ട്രോളുകളും ഒരുകൂട്ടം ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.
‘ഗെയിം ചേഞ്ചര്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ദില്‍ രാജുവിനെതിരെയും ആരാധകര്‍ വിമര്‍ശനം ഉന്നിയിക്കുന്നുണ്ട്.
2021 ഫെബ്രുവരിയിലാണ് ഷങ്കര്‍ പുതിയ ചിത്രം പ്രഖ്യാപിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ടൈറ്റില്‍ 2023 മാര്‍ച്ചിലാണ് പ്രഖ്യാപിച്ചത്. ജയറാം, അഞ്ജലി, സമുദ്രക്കനി, എസ്.ജെ. സൂര്യ, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ കഥ എഴുതിയത്.
രാജമൗലി സംവിധാനം ചെയ്ത ‘ആര്‍.ആര്‍.ആര്‍’ ആണ് രാംചരണിന്റേതായി റിലീസായ അവസാന ചിത്രം. 2022ലാണ് ചിത്രം പുറത്തിറങ്ങിയത്.