Malayalam Breaking News
ഗുസ്തിതാരത്തെ വെല്ലുവിളിച്ച് ഇടികൊണ്ട രാഖി സാവന്ത് നടുവൊടിഞ്ഞു കിടപ്പിലായി ; അതിനും പഴി തനുശ്രീ ദത്തക്ക് !!!
ഗുസ്തിതാരത്തെ വെല്ലുവിളിച്ച് ഇടികൊണ്ട രാഖി സാവന്ത് നടുവൊടിഞ്ഞു കിടപ്പിലായി ; അതിനും പഴി തനുശ്രീ ദത്തക്ക് !!!
By
ഗുസ്തിതാരത്തെ വെല്ലുവിളിച്ച് ഇടികൊണ്ട രാഖി സാവന്ത് നടുവൊടിഞ്ഞു കിടപ്പിലായി ; അതിനും പഴി തനുശ്രീ ദത്തക്ക് !!!
സിനിമയിൽ അവസരമൊന്നുമില്ലെങ്കിലും എന്നും പ്രേക്ഷക ശ്രദ്ധ നേടാൻ കിണഞ്ഞു പരിശ്രമിക്കുന്ന ആളാണ് രാഖി സാവന്ത്. എപ്പോളും വിവാദങ്ങൾ സൃഷ്ടിക്കുന്ന രാഖി അടുത്തകാലത്ത് ശ്രധിക്കപ്പെട്ടത് തനുശ്രീ ദത്തയുമായി ബന്ധപ്പെട്ട വർത്തകകളിൽ ആണ്. ഇപ്പോൾ വീണ്ടും വാർത്തയിൽ നിറയുന്ന രാഖി അതിന്റെ പഴിയും തനുശ്രീ ദത്തയിൽ ആരോപിക്കുന്നു .
ഒരു ഗുസ്തിതാരത്തെ വെല്ലുവിളിച്ച് ഇടികൊണ്ട് ആശുപത്രിയിലായിരിക്കുകയാണ് രാഖി.ഹരിയാണയിലെ പഞ്ചകുലയില്‍ നടന്ന കോണ്ടിനെന്റല് റെസലിങ് എന്റര്‍ടെയിന്‍മെന്റ് മത്സരത്തിനിടെയാണ് സിനിമാ സ്റ്റൈൽ സംഭവം.
മത്സരം കാണാനെത്തിയ രാഖി ഗുസ്തി താരത്തെ വെല്ലുവിളിക്കുകയും തുടര്‍ന്ന് ഇടി അവശയാവുകയുമായിരുന്നു. വയറിനും നടുവിനുമാണ് രാഖിക്ക് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പരിക്കുകള്‍ സാരമുള്ളതല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. രാഖിയെ താങ്ങിപ്പിടിച്ച് കൊണ്ടുപോവുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
ഗുസ്തിയുടെയും പരിക്കേൽക്കുന്നതിന്റെയും വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ രാഖിയും പങ്കുവച്ചിട്ടുണ്ട്. തന്നെ കരുതിക്കൂട്ടി ആക്രമിച്ചതാണെന്ന് രാഖി ഇന്‍സ്റ്റഗ്രാമില്‍ ആരോപിക്കുകയും ചെയ്തു. നേരത്തെ മീ ടൂ വിവാദവുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഏർപ്പെട്ട തനുശ്രീ ദത്തയുടെ പക്കല്‍ നിന്നും പണം വാങ്ങിയാണ് ഗുസ്തിതാരം തന്നെ ഇടിച്ച് നിലംപരിശാക്കിയതെന്നാണ് രാഖിയുടെ ആരോപണം. ഞാന്‍ നൃത്തം ചെയ്ത് ആരാധകരെ രസിപ്പിക്കാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നും ഏവരും തന്നോടൊപ്പം നില്‍ക്കണമെന്നും രാഖി കൂട്ടിച്ചേർത്തു.
rakhi sawanth injured by wrestling
