Connect with us

ബിഗ്ഗ്‌ബോസ് 2വിൽ മോഹൻലാലിന് പകരം മമ്മൂട്ടിയോ ?! ചർച്ചകൾ പുരോഗമിക്കുന്നതായി സൂചന…

Malayalam Breaking News

ബിഗ്ഗ്‌ബോസ് 2വിൽ മോഹൻലാലിന് പകരം മമ്മൂട്ടിയോ ?! ചർച്ചകൾ പുരോഗമിക്കുന്നതായി സൂചന…

ബിഗ്ഗ്‌ബോസ് 2വിൽ മോഹൻലാലിന് പകരം മമ്മൂട്ടിയോ ?! ചർച്ചകൾ പുരോഗമിക്കുന്നതായി സൂചന…

ബിഗ്ഗ്‌ബോസ് 2വിൽ മോഹൻലാലിന് പകരം മമ്മൂട്ടിയോ ?! ചർച്ചകൾ പുരോഗമിക്കുന്നതായി സൂചന…

ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പ് അടുത്ത വർഷം ആദ്യത്തിൽ തന്നെ ഉണ്ടാകും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികൾ ആരൊക്കെയെന്നതിലുപരി ആളുകൾക്ക് അറിയേണ്ടത് ആരാണ് ഷോ ഹോസ്റ്റ് ചെയ്യുന്നത് എന്നാണ്. കഴിഞ്ഞ സീസണിൽ മോഹൻലാലാണ് അവതാരകനായി എത്തിയതെങ്കിൽ ഇത്തവണ അവതാരകൻ മാറുമെന്നറിയുന്നു.

ഒരുപാട് ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമായ മോഹൻലാൽ അടുത്ത വർഷം വലിയ തിരക്കുകളിൽ ആകും എന്നത് തന്നെയാണ് ഇങ്ങനെയൊരു പ്രശ്‌നം വരാൻ തന്നെ കാരണം. അല്ലെങ്കിൽ മോഹൻലാൽ തന്നെ അവതാരകനായി എത്തിയേനെ. മോഹൻലാലിന് പകരം മെഗാസ്റ്റാർ മമ്മൂട്ടിയായിരിക്കും ബിഗ്‌ബോസിന്റെ അടുത്ത സീസൺ ഹോസ്റ്റ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

മമ്മൂട്ടിയുമായി ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അണിയറപ്രവർത്തകർ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ബിഗ്‌ബോസ് മലയാളത്തിന്റെ ആദ്യ സീസണിലും അവതാരകനായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ മമ്മൂട്ടി അതിനോട് താൽപര്യമില്ല എന്നറിയിക്കുകയായിരുന്നു. തുടർന്നാണ് മോഹൻലാലിനെ സാംമീപിക്കുന്നത്. ഒരു സീസണിന് 12 കോടിയെന്ന വലിയ തുകയിലാണ് മോഹൻലാലും ബിഗ്‌ബോസും തമ്മിൽ കരാറായത് എന്നായിരുന്നു കേട്ടുകേൾവി.

എന്തായാലും മമ്മൂട്ടിയാണെങ്കിൽ ഷോ പൊളിക്കും എന്നാണ് ഒരു വിഭാഗം ആരാധകരുടെ പക്ഷം. എന്നാൽ ബിഗ്‌ബോസിൽ മോഹൻലാൽ അവതാരകനായെത്തുന്നതിനെ എതിർത്ത ഒരു വിഭാഗം മോഹൻലാൽ ഫാൻസിനെ പോലെ തന്നെ മമ്മൂട്ടി ഫാൻസിൽ മറ്റൊരു വിഭാഗത്തിന് ഇതിനോട് എതിർപ്പുണ്ട്.

Mammootty to host biggboss season 2 ?!

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top