Connect with us

മുൻ കാമുകനെ സഹോദരന്റെ ഭാര്യയെ കൊണ്ട് ഉപദ്രവിപ്പിച്ച് രാഖി സാവന്ത് !

Bollywood

മുൻ കാമുകനെ സഹോദരന്റെ ഭാര്യയെ കൊണ്ട് ഉപദ്രവിപ്പിച്ച് രാഖി സാവന്ത് !

മുൻ കാമുകനെ സഹോദരന്റെ ഭാര്യയെ കൊണ്ട് ഉപദ്രവിപ്പിച്ച് രാഖി സാവന്ത് !

ബോളിവുഡ് താരം രാഖി സാവന്തിന്റെ മുന്‍ കാമുകനും കൊമേഡിയനുമായ ദീപക് കലാലിനെ രാഖിയുടെ സഹോദരന്റെ ഭാര്യ മര്‍ദിച്ചു. ഒരു ഹോട്ടലില്‍ വെച്ചായിരുന്നു മര്‍ദ്ദനം. രാഖിയ്ക്കും തന്റെ ഭര്‍ത്താവിനുമെതിരേ മോശം പരാമര്‍ശം നടത്തിയതിന് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു മര്‍ദ്ദനം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ദീപകിന്റെ മുടിയില്‍ പിടിച്ച്‌ വലിക്കുകയും, ചെവിയില്‍ നുള്ളുകയും ചെയ്തതിന് ശേഷം മുഖത്ത് അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. രാഖിയുടെ ഭര്‍ത്താവ് റിതേഷ് ആണ് വീഡിയോ റെക്കോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ രാഖിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. പിന്നീട് നിക്കം ചെയ്തു.

രാഖി സാവന്ത് താന്‍ വിവാഹിതയായ വിവരം കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വിട്ടത്. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച്‌ താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. ഇതോടെ രാഖിക്കെതിരേ ദീപക് കലാല്‍ രംഗത്ത് വരികയും ചെയ്തു.വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി തന്റെ പക്കല്‍ നിന്ന് രാഖി നാല് കോടിയോളം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു തന്നില്ലെങ്കില്‍ ജീവിതം നശിപ്പിക്കുമെന്നും ദീപക് ഭീഷണിപ്പെടുത്തിയിരുന്നു.

rakhi sawant – deepak kalal controversy

More in Bollywood

Trending

Recent

To Top