Connect with us

3 കോടിയുടെ ലോൺ എടുത്ത് തിരിച്ചടച്ചില്ല, തുക 11 കോടിയായി; നടൻ രജ്പാൽ യാദവിന്റെ വസ്തു പിടിച്ചെടുത്ത് അധികൃതർ

Actor

3 കോടിയുടെ ലോൺ എടുത്ത് തിരിച്ചടച്ചില്ല, തുക 11 കോടിയായി; നടൻ രജ്പാൽ യാദവിന്റെ വസ്തു പിടിച്ചെടുത്ത് അധികൃതർ

3 കോടിയുടെ ലോൺ എടുത്ത് തിരിച്ചടച്ചില്ല, തുക 11 കോടിയായി; നടൻ രജ്പാൽ യാദവിന്റെ വസ്തു പിടിച്ചെടുത്ത് അധികൃതർ

ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ രജ്പാൽ യാദവ്. ഇപ്പേഴിതാ താരത്തിന്റെ ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോടികൾ മൂല്യമുള്ള വസ്തു പിടിച്ചെടുത്തിരിക്കുകയാണ് അധികൃതർ. സെൻട്രൽ ബാങ്ക് അധികൃതരാണ് ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലുള്ള നടന്റെ വസ്തു പിടിച്ചെടുത്തത്.

നടൻ, പിതാവ് നൗരംഗ് യാദവിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ ഈട് വച്ച് ബാന്ദ്ര കുർള കോംപ്ലക്‌സിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയിൽ നിന്ന് മൂന്ന് കോടി രൂപ വായ്പ എടുത്തിരുന്നു. എന്നാൽ വായ്പ മുടങ്ങി. അതോടെ പലിശയും പലിശയുടെ പലിശയും പിഴപ്പലിശയുമുൾപ്പെടെ അടക്കേണ്ട തുക 11 കോടിയായി.

ഇതേ തുടർന്ന് ബാങ്ക് അധികൃതർ ഈ മാസം എട്ടാം തീയതി ഷാജഹാൻപൂരിൽ എത്തി താരത്തിന്റെ വസ്തു സീൽ ചെയ്യുകയായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള കേസ് നടന്റെ പേരിൽ മുമ്പും വന്നിട്ടുണ്ട്. അതിന്റെ പേരിൽ ജയിലിലും കിടന്നിട്ടുണ്ട്. ‘അത പത ലാപത’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ബാങ്ക് വായ്പ എടുത്ത് തിരിച്ചടയ്ക്കാതിരുന്നതിനെ തുടർന്നാണ് രാജ്പാലിന് ജയിൽ വാസം അനുഭവിക്കേണ്ടി വന്നത്.

അതേസമയം, ബോളിവുഡിൽ ഹാസ്യവേഷങ്ങളിലൂടെയാണ് രാജ്പാൽ ഏറെ ശ്രദ്ധ നേടുന്നത്. ഹിന്ദി, മറാഠി, തെലുങ്ക്, കന്നഡ, ബംഗാളി എന്ന് തുടങ്ങി നാനാഭാഷകളിലായി നടൻ 150ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നെ​ഗറ്റീവ് റോളിലാണ് ആദ്യം അഭിനയിച്ചതെങ്കിലും പിന്നീട് കോമഡി റോളുകളിലാണ് പിന്നീട് രാജ്പാൽ യാദവ് കൂടുതലും അഭിനയിച്ചത്.

ഹം​ഗാമ, വക്ത്, ചുപ് ചുപ് കെ. ​ഗരം മസാല, ഫിർ ഹെര ഫെരി ആന്റ് ധോൽ എന്നിവയാണ് രാജ്പാൽ യാദലിന്റെ ശ്രദ്ധിക്കപ്പെട്ട കോമഡി സിനിമകൾ. ഒരുകാലത്ത് കോമഡി റോളുകളിൽ നിരന്തരമെത്തിയ രാജ്പാൽ ഇന്ന് കരിയറിൽ പഴയത് പോലെ സജീവമല്ല. കഴിഞ്ഞ വർഷങ്ങളിലായി കുറച്ച് സിനിമകളിൽ മാത്രമേ രാജ്പാലിനെ കാണാറുള്ളൂ. ക്യാരക്ടർ റോളുകളിൽ തിളങ്ങിയ മറ്റ് നടൻമാർക്ക് പിന്നീട് കരിയറിലുണ്ടായ താഴ്ച രാജ്പാൽ യാദവിനുമുണ്ടായി.

രണ്ട് വിവാഹങ്ങളിലായി മൂന്ന് കുട്ടികൾ രാജ്പാൽ യാദവിനുണ്ട്. നടന്റെ ആദ്യ ഭാര്യ മരിച്ച് പോയ ശേഷമാണ് രണ്ടാം വിവാഹം കഴിക്കുന്നത്. പ്രസവ ശേഷമുണ്ടായ ആരോ​ഗ്യ പ്രശ്നങ്ങളോടെയാണ് ആദ്യ ഭാര്യ മരിക്കുന്നത്. 1992 ലായിരുന്നു വിവാഹം. ഈ ബന്ധത്തിലെ മകൾ‌ 19ാം വയസ്സിൽ നടൻ വിവാഹം കഴിച്ചയച്ചു. 2003 ലാണ് രണ്ടാമതൊരു വിവാഹത്തിന് നടൻ തയ്യാറാവുന്നത്. രാധ എന്നാണ് നടന്റെ രണ്ടാം ഭാര്യയുടെ പേര്.

More in Actor

Trending