Actor
വയനാട് നല്ലൊരു ആശുപത്രി പോലും ഇല്ല, ചുരമിറങ്ങി കോഴിക്കോട്ടേയ്ക്ക് പോകണം, അതൊന്നും ആരും ശ്രദ്ധിക്കാറില്ല; ബേസിൽ ജോസഫ്
വയനാട് നല്ലൊരു ആശുപത്രി പോലും ഇല്ല, ചുരമിറങ്ങി കോഴിക്കോട്ടേയ്ക്ക് പോകണം, അതൊന്നും ആരും ശ്രദ്ധിക്കാറില്ല; ബേസിൽ ജോസഫ്
നടനായും സംവിധായകനായും പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ബേസിൽ ജോസഫ്. ഇപ്പോഴിതാ വയനാട് മുണ്ടാകൈയ്യിലുണ്ടായ ദുരന്തം ഞെട്ടിക്കുന്നതാണെന്ന് പറയുകയാണ് അദ്ദേഹം. എല്ലാവർക്കും ടൂർ വരാൻ മാത്രമുള്ള ഒരു സ്ഥലമായി മാത്രമാണ് വയനാടിനെ പരിഗണിക്കുന്നതെന്നും അല്ലാതെ നല്ലൊരു ആശുപത്രി പോലും അവിടില്ലെന്ന് പറയുകയാണ് വയനാടുകാരൻ കൂടിയായ ബേസിൽ ജോസഫ്.
മുണ്ടക്കൈയിൽ ഞാൻ പോയിട്ടില്ല. മേപ്പാടിയിലൊക്കെ പോയിട്ടുണ്ട്. ഞാൻ പഠിച്ച സ്കൂൾ കൽപ്പറ്റയിലാണ്. അത് മേപ്പാടിയ്ക്ക് അടുത്താണ്. അവിടെ എന്റെ വളരെ ജൂനിയർ ആയിട്ട് പഠിച്ച പെൺകുട്ടി മ രിച്ചുപോയി. പരിചയമുള്ളവരാകണമെന്നില്ല ഒരോ വിയോഗത്തിലും വേദനയുണ്ടെന്നും ബേസിൽ പറഞ്ഞു.
വയനാട്ടിൽ സംഭവിച്ചത് വലിയ ഒരു ദുരന്തമാണ്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തം. വയനാട് നല്ലൊരു ആശുപത്രി വരണം എന്നുണ്ട്. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നത് കോഴിക്കോയ്ട്ടേക്കാണ്. വയനാട് നല്ലൊരു ആശുപത്രി ഇല്ലാത്തതുകൊണ്ടാണ് ചുരമിറങ്ങി കോഴിക്കോട്ടേയ്ക്ക് ജനങ്ങൾ പോകുന്നത്. എല്ലാവരും ടൂർ പോകാനുള്ള സ്ഥലമായി മാത്രമാണ് വയനാടിനെ കാണുന്നത്.
അവിടുത്തെ തണുപ്പുമേറ്റ് സ്ഥലം കണ്ടു മടങ്ങുന്നവരാരും അവിടെയുള്ള മനുഷ്യരെ പരിഗണിക്കാറില്ല. അ ത്യാഹിത കേസുകളിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗികളെ കൊണ്ടു പോകുമ്പോൾ ചുരം കടക്കുക എന്ന വലിയ പ്രതിസന്ധി വയനാട്ടുകാർക്ക് മുന്നിലുണ്ട്. മൂന്നു മണിക്കൂർ സമയം വേണം ആംബുലൻസിനു പോലും ചുരം താണ്ടാൻ, ബ്ലോക്കുണ്ടെങ്കിൽ അതു അഞ്ചും ആറും മണിക്കൂറിലേക്ക് നീളും.
ആശുപത്രിയിലെത്തുന്നതിന് മുന്നേ ആംബുലൻസിൽ കിടന്ന് രോഗി മരിക്കുന്നത് പതിവാണ്. അങ്ങനെ രക്ഷിച്ചെടുക്കാവുന്ന എത്രയോ ജീവനുകൾ നഷ്ടമായിട്ടുണ്ട്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ് ബേസിൽ ജോസഫ്. നുണക്കുഴി എന്ന ചിത്രമാണ് നടന്റേതായി പുറത്തെത്തിയ ചിത്രം. ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം.