Malayalam
രജിത് കുമാറിനെ തെരുവ് നായ കടിച്ചു, താരം ആശുപത്രിയില്‍!
രജിത് കുമാറിനെ തെരുവ് നായ കടിച്ചു, താരം ആശുപത്രിയില്‍!
Published on
ബിഗ് ബോസ് താരവും നടനുമായ രജിത് കുമാറിന് തെരുവുനായ ആക്രമണത്തില്‍ പരിക്ക്. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്. രജിത് കുമാറിനൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കും തെരുവുനായയുടെ കടിയേറ്റു.
പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് രജിത് കുമാറിനേയും കൂടെയുണ്ടായിരുന്ന ആളെയും നായ കടിച്ചത്. കൂടാതെ മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ച് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെയും തെരുവുനായ ആക്രമിച്ചു. പരിക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഒരു സിനിമയുടെ ഷൂട്ടിങ്ങിനായാണ് രജിത് കുമാര്‍ പത്തനംതിട്ടയില്‍ എത്തിയത്. രാവിലെ താമസസ്ഥലത്തുനിന്ന് കാപ്പി കുടിക്കാന്‍ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും രജിത് കുമാര്‍ പറഞ്ഞു.
Continue Reading
You may also like...
Related Topics:rajith kumar
