Connect with us

സിനിമാ സീരിയൽ താരം രജ്ഞുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ

News

സിനിമാ സീരിയൽ താരം രജ്ഞുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ

സിനിമാ സീരിയൽ താരം രജ്ഞുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ

മലയാളം സീരിയൽ-സിനിമ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഏറെ നേരമായും മുറിയ്ക്ക് പുറത്തു കാണാത്തതു കൊണ്ട് വീട്ടുകാർ അകത്ത് കയറി പരിശോധിക്കുകയായിരുന്നു.

നിരവധി സിനിമകളിലും സീരിയലുകളിലുമാണ് രഞ്ജുഷ അഭിനയിച്ചിട്ടുള്ളത്. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകളിലാണ് രഞ്ജുഷ വേഷമിട്ടിട്ടുള്ളത്. നിലവിൽ പല സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

കൊച്ചിയ സ്വദേശിനിയായ രഞ്ജുഷ മേനോൻ ടിവി ചാനലിൽ അവതാരികയായിട്ടാണ് കരിയർ ആരംഭിച്ചത്.
സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ടെലിവിഷൻ സീരിയലുകളിൽ നിന്നും സിനിമയിലെത്തിയ താരമണ് രഞ്ജുഷ. കൈരളി ടെലിവിഷനിലെ നക്ഷത്രദീപങ്ങൾ എന്ന സെലിബ്രിറ്റി റിയാലിറ്റി ഷോയിലെ മൽസരാർത്ഥി ആയിരുന്നു.ഏറെ കാലമായി ഈ ഫ്ലാറ്റില്‍ ഭർത്താവുമൊത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഏറെക്കാലമായി കലാരംഗത്ത് സജീവമാണ്

തുടക്കകാലത്ത് നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും തലപ്പാവ്, ബോംബെ മാർച്ച് 12, ലിസമ്മയുടെ വീട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. മികച്ച നർത്തകി കൂടിയായ താരം ഇംഗ്ലീഷ് പോസ്റ്റ്‌ ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയായ രഞ്ജുഷ ഇംഗ്ലീഷ് പോസ്റ്റ്‌ ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്.

More in News

Trending

Recent

To Top