Malayalam
ഇവിടെ കിടന്ന് മരിച്ചാൽ മതിയെന്ന് രജിത് കുമാർ ദൈവത്തിന്റെ കാരുണ്യം കൊണ്ട് ദുരന്തം ഒഴിവായി തലനാരിഴയ്ക്ക് രക്ഷപെട്ടു
ഇവിടെ കിടന്ന് മരിച്ചാൽ മതിയെന്ന് രജിത് കുമാർ ദൈവത്തിന്റെ കാരുണ്യം കൊണ്ട് ദുരന്തം ഒഴിവായി തലനാരിഴയ്ക്ക് രക്ഷപെട്ടു
ബിഗ് ബോസ് രണ്ടാം സീസണില്‍ എറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥിയായിരുന്നു ഡോ രജിത്ത് കുമാര്‍. ബിഗ് ബോസില്‍ ഇത്തവണ എറ്റവും കൂടുതല്‍ വിജയ സാധ്യത പ്രവചിക്കപ്പട്ടതും അദ്ദേഹത്തിനായിരുന്നു. ഷോയില്‍ പങ്കെടുത്ത ശേഷമാണ് ഡോക്ടര്‍ എല്ലാവര്‍ക്കും കൂടുതല്‍ സുപരിചിതനായത്. ബിഗ് ബോസ് കഴിഞ്ഞ ശേഷവും രജിത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്.
രജിത്തിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആരാധകരെ വിഷമത്തിലാഴ്ത്തിയിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പ്ലാവ് കടപുഴകി വീടിന്റെ മേല്‍ക്കൂരയ്ക്ക് മേല്‍ വീണെന്ന് ആദ്ദേഹം പറയുന്നു. കനത്ത കാറ്റിലും മഴയിലും എന്റെ വീടിന് മുകളില്‍ അയല്‍പക്കത്തെ പ്ലാവ് വീണ് വീട് ഭാഗികമായി തകര്‍ന്നു എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിനൊപ്പം വീടിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ കുറച്ച് ചിത്രങ്ങളും രജിത്ത് കുമാര്‍ പങ്കുവെച്ചിരുന്നു
ഈ സംഭവത്തിലും ഈശ്വരന്റെ ഒരു കരുതല്‍ കാണുന്നു. ആ പ്ലാവ് നേരെ വീണിരുന്നെങ്കില്‍ പഴയ ഓടിട്ട വീട് പൂര്‍ണമായി തകര്‍ന്നേനെ. ഇത് ഏതോ അദൃശ്യ കരങ്ങള്‍ കൊണ്ട് തട്ടിമാറ്റിയ പോലെ അടുക്കളയുടെ ചായ്പ്പിലേക്ക് മരം ചരിയുക മാത്രമാണ് ചെയ്തത്. അവിടുള്ള കുറച്ചു മേല്‍ക്കൂരയും കഴുക്കോലും തകര്‍ന്നു, പഴയ ഭിത്തി വിണ്ടുകീറി എന്നല്ലാതെ മറ്റു പ്രശ്‌നങ്ങളില്ല. ആരോടും പരാതിയുമില്ല. മരം ഇപ്പോള്‍ വെട്ടിമാറ്റി, ഇന്നുതന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും. കണ്ണില്‍കൊള്ളാനുള്ളത് പുരികത്ത് കൊണ്ടുപോയി എന്നുപറയുംപോലെ ഈശ്വരാധീനം കൊണ്ട് മറ്റ് ആപത്തുകള്‍ ഒന്നുമുണ്ടായില്ല. എല്ലാവരുടെയും സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദിയെന്ന് രജിത് കുമാർ പറയുന്നു
ഈ വീട് എനിക്ക് വലിയൊരു നൊസ്റ്റാല്‍ജിയയാണ്. ഏകദേശം 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ അമ്മ പണിത വീടാണിത്. എന്റെ ബാല്യകാലസ്മരണകള്‍ ഇപ്പോഴും നിറയുന്ന വീട്. അതുകൊണ്ടാണ് മറ്റൊരു വീട് വച്ചു മാറാനുള്ള സാഹചര്യം ഉണ്ടായിട്ടുകൂടി അതിന് ശ്രമിക്കാത്തത്. എനിക്ക് കോളജ് ജോലി കിട്ടിയ ശേഷം പഴയ വീടിനു മുന്നിലേക്ക് വാര്‍ത്ത മേല്‍ക്കൂരയുള്ള രണ്ടു മുറികള്‍ കൂട്ടിച്ചേര്‍ക്കുക മാത്രമാണ് ഇത്രയും കാലത്തിനിടെ വന്ന മാറ്റം. ഞാന്‍ ജീവിതത്തില്‍ ഇനിയൊരു വീട് വയ്ക്കില്ല. ഇവിടെത്തന്നെ ജീവിച്ചു മരിക്കണം എന്നാണ് ആഗ്രഹം. കഴിഞ്ഞ രണ്ടുമാസമായി ഞാന്‍ വീട്ടില്‍ത്തന്നെയാണ്. വായനയും എഴുത്തുമാണ് പ്രധാന പരിപാടി. എന്റെ ജീവിതകഥ എഴുതാനുള്ള ഒരു പദ്ധതിയുമുണ്ട്. ഞാന്‍ രചിച്ച പുസ്തകങ്ങള്‍ ഈ കാലയളവില്‍ വീണ്ടും വായിച്ചു നോക്കി. പിന്നെ ഫെയ്സ്ബുക്കിലൂടെ എന്നെ സ്‌നേഹിക്കുന്നവരുമായി നിരന്തരം സംവദിക്കുന്നു. കുട്ടികള്‍ക്ക് പഠനസഹായം അടക്കമുള്ള സാമൂഹികസേവനങ്ങളും ചെയ്യുന്നു. മറ്റാരില്‍ നിന്നും ധനസഹായം സ്വീകരിക്കാതെ എന്റെ സമ്പാദ്യം കൊണ്ടാണ് ഇത് ചെയ്യുന്നത്. ഈ സമയത്ത് കഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. എല്ലാം വേഗം പൂര്‍വസ്ഥിതിയിലാകാന്‍ പ്രാര്‍ഥിക്കുന്നു.
rajith kumar
