Connect with us

എന്നെന്നും ഓര്‍ത്തിരിക്കുന്ന ദിവസം!! അപ്പാ…നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്; ഈ സ്നേഹത്തിന് മുൻപിൽ മറ്റൊന്നും പറയാനില്ല

Actor

തന്റെ അച്ഛനും കുടുംബത്തിനും ആരാധകര്‍ നല്‍കുന്ന സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയെന്ന് ട്വിറ്ററില്‍ സൗന്ദര്യ കുറിച്ചു. പനിയും ശ്വാസതടസ്സവും രൂക്ഷമായതിനെത്തുടര്‍ന്നാണ് 2011-ല്‍ രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കിഡ്‌നി സംബന്ധമായ പ്രശ്നങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് പിന്നീട് രജനിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ 8 വര്‍ഷം മുമ്ബ് സിംഗപ്പൂരില്‍ നിന്നും വിദഗ്ധ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുന്ന രജനികാന്തിനെയും കാത്ത് എയര്‍പോര്‍ട്ടില്‍ കാത്തുനിന്ന ആരാധകവൃന്ദത്തിന്റെ വീഡിയോയും പങ്കുവച്ചുകൊണ്ടാണ് സൗന്ദര്യ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. ‘എന്നെന്നും ഓര്‍ത്തിരിക്കുന്ന ദിവസം. എട്ട് വര്‍ഷം മുന്‍പ് (13-7-11) സിംഗപ്പൂരിലെ ചികിത്സയ്ക്ക് ശേഷം അപ്പയെയും കൊണ്ട് ഞങ്ങള്‍ ചെന്നൈയില്‍ തിരിച്ചെത്തിയ ദിവസം..അപ്പാ…നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്.. അപ്പയ്ക്കും ഞങ്ങളുടെ കുടുംബത്തിനുമായി പ്രാര്‍ത്ഥിച്ച ഇപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി’. സൗന്ദര്യ ട്വീറ്റ് ചെയ്തതിങ്ങനെ. തമിഴ്‌നാടിന്റെ ദളപതിയും തന്റെ പിതാവുമായ രജനീകാന്തിനോടുള്ള തന്റെ സ്‌നേഹം പങ്കുവെച്ചാണ് സംവിധായക സൗന്ദര്യ രജനീകാന്ത് രംഗത്തെത്തിയത്. ആരാധകരും ഏറെ സന്തോഷത്തിലാണ്.

Rajinikanth’s- daughter- Soundarya

More in Actor

Trending

Recent

To Top