Connect with us

കാമുകനെ കുറിച്ച് വെളിപ്പെടുത്തി അമല; അമ്പരന്ന് ആരാധകർ

general

കാമുകനെ കുറിച്ച് വെളിപ്പെടുത്തി അമല; അമ്പരന്ന് ആരാധകർ

കാമുകനെ കുറിച്ച് വെളിപ്പെടുത്തി അമല; അമ്പരന്ന് ആരാധകർ

തെന്നിന്ത്യയിലെ മുൻ നിര നായിക മാരിലൊരാളാണ് മലയാളികളുടെ പ്രിയ നടി അമലാപോൾ , മലയാളം,തമിഴ് തെലുങ്ക് ഭാഷകളിലായി തന്റെ സാന്നിധ്യം ശക്തമായി തന്നെ അറിയിച്ചിട്ടുണ്ട് താരം . തന്റെ
സിനിമകൾ എല്ലാം തന്നെ വ്യത്യസ്തമായിരിക്കണമെന്ന് നിർബന്ധമുള്ള താരമാണ് അമല . നടിയുടെ പുതിയ ചിത്രമായ ആടൈ ജൂലൈ 19 നു തീയേറ്ററുകളിലെത്താനിരിക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരമിപ്പോള്‍.

അടുത്തിടെയായിരുന്നു അമലയുടെ മുൻ ഭർത്താവ് എഎല്‍ വിജയ് യുടെ രണ്ടാം വിവാഹം നടന്നത്.പ്രണയിച്ച് വിവാഹിതരായ ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. സംവിധായകന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തയെത്തിയതിന് തൊട്ട് പിന്നാലെ അമല പോളിനോടും വിവാഹത്തെക്കുറിച്ച് ചോദിച്ച് ആരാധകർ എത്തി . തുടർന്ന്താന്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് താരവും തുറന്നു പറഞ്ഞിരിക്കുകയാണ്.

താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും അദ്ദേഹം സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളല്ലെന്നുമാണ് അമല വെളിപ്പെടുത്തിയിരിക്കുന്നത്. ആടൈയുടെ പ്രമോഷനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. എന്നാൽ അടുത്ത് തന്നെ വിവാഹമുണ്ടാവില്ലെന്നും താരം വ്യക്തമാക്കി. പ്രണയത്തിലാണെന്ന് പറഞ്ഞുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

കരിയറിലെ പ്രധാനപ്പെട്ട വഴിത്തിരിവില്‍ നില്‍ക്കുന്നതിനിടയില്‍ വ്യക്തി ജീവിതത്തിലെ പ്രധാന കാര്യവും കൂടി നടത്തുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതേക്കുറിച്ച് വ്യക്തമായ ധാരണ താരത്തിനുണ്ട്. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവതിയാണെന്നും സിനിമയെക്കുറിച്ചാണ് പ്രധാനമായും ശ്രദ്ധിക്കുന്നതെന്നും താരം പറഞ്ഞു . ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് അമല . അതിനാല്‍ത്തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

2014ലായിരുന്നു അമലയും വിജയ്‍യും വിവാഹിതരായത്. 2017 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം എന്താണെന്നത് ഇന്നും അഞ്ജാതമായി തുടരുകയാണ്. പക്വതയില്ലാത്ത സമയത്തായിരുന്നു തന്റെ വിവാഹമെന്നും ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയതെന്നും അമല പോള്‍ പറഞ്ഞിരുന്നു.സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു അമല പോള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. സംവിധായകന്റെ രണ്ടാം വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് ആരാധകര്‍ അമല പോളിനോടും ഇതേക്കുറിച്ച് ചോദിച്ച് തുടങ്ങിയത്.

പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് ആടൈ. ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി പല താരങ്ങളും വിസമ്മതിച്ചിരുന്നു. കാത്തിരുന്ന് ലഭിച്ച അവസരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു അമല പോള്‍.

ശക്തമായ കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ചുറ്റി നില്‍ക്കുന്ന താരത്തെയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കണ്ടത്. പോസ്റ്റര്‍ പുറത്തുവന്ന് നാളുകള്‍ കഴിഞ്ഞതിന് ശേഷമാണ് സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നത്. ഈ ചിത്രത്തിലൂടെ താരം ആരാധകരെ ത്രസിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സിനിമാലോകവും വിലയിരുത്തിയിരുന്നു.

അഭിനയം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു ആടൈ തന്നിലേക്ക് എത്തിയതെന്നും താരം പറഞ്ഞിരുന്നു. ആദ്യകേള്‍വിയില്‍ത്തന്നെ തനിക്ക് കഥ ഇഷ്ടമായെന്നും കരിയറിലെ മികച്ച സിനിമയായി ഇത് മാറുമെന്നും അന്നേ തോന്നിയിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ചിത്രത്തിലെ സുപ്രധാനമായ രംഗം ചിത്രീകരിച്ചതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

രമ്യ സുബ്രഹ്മണ്യം, വിവേക് പ്രസന്ന തുടങ്ങിയ താരങ്ങളും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. രത്‌നകുമാറിന്റെ സിനിമ നേരത്തെ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞിരുന്നു. പൃഥ്വിരാജിനൊപ്പമുള്ള ആടുജീവിതമാണ് താരത്തിന്റേതായി ഒരുങ്ങുന്ന മലയാള സിനിമ.

amala paul reveals about her beloved- fans shocked

Continue Reading
You may also like...

More in general

Trending

Recent

To Top