Connect with us

മുൻ ഭർത്താവിന് വിവാഹമംഗളാശംസകളുമായി അമല പോൾ ! അമലയുടെ വാക്കുകളിൽ അമ്പരന്നു ആരാധകർ!

Tamil

മുൻ ഭർത്താവിന് വിവാഹമംഗളാശംസകളുമായി അമല പോൾ ! അമലയുടെ വാക്കുകളിൽ അമ്പരന്നു ആരാധകർ!

മുൻ ഭർത്താവിന് വിവാഹമംഗളാശംസകളുമായി അമല പോൾ ! അമലയുടെ വാക്കുകളിൽ അമ്പരന്നു ആരാധകർ!

അമല പോളിന്റെ മുൻ ഭർത്താവായ എ എൽ വിജയ് രണ്ടാമത് വിവാഹിതനായപ്പോൾ എല്ലാവരും കാത്തിരുന്നത് അമല പോളിന്റെ പ്രതികരണത്തിനായി ആയിരുന്നു. ഇപ്പോൾ പ്രതികരണം അറിയിച്ചിരിക്കുകയാണ് അമല പോൾ . ആരും വിചാരിക്കാത്ത പ്രതികരണമാണ് അമല പോൾ നടത്തിയത്.

വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്നും അദ്ദേഹത്തിനു വിവാഹമംഗളങ്ങള്‍ ആശംസിക്കുന്നുവെന്നും അമല പോള്‍ പറഞ്ഞു. തന്റെ പുതിയ ചിത്രം ‘ആടൈ’യുടെ പ്രചാരണ പരിപാടിക്കിടെയാണ് അമല മുന്‍ ഭര്‍ത്താവിനെക്കുറിച്ച്‌ വാചാലയായത്.

‘വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. എ ഫന്റാസ്റ്റിക് ഹ്യൂമന്‍. പൂര്‍ണമനസോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു. ദമ്ബതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ.’- അമല പറഞ്ഞു. ഈ മാസം ജൂലൈ 11നായിരുന്നു വിജയ്‌യുടെ വിവാഹം. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു.
ഏറെ ആഘോഷങ്ങളോടെ നടന്ന വിവാഹമായിരുന്നു അമലയുടേയും വിജയ്‌യുടേയും. എന്നാല്‍ അധികം വൈകാതെത്തന്നെ ഇവര്‍ വിവാഹമോചിതരാവുകയായിരുന്നു. വിജയ്‌യുമായുള്ള വിവാഹമോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്നു ഭയപ്പെട്ടിരുന്നതായും അമല പറഞ്ഞു.

‘വിവാഹ മോചനത്തിനു ശേഷം സഹോദരിയുടെ വേഷം, അല്ലെങ്കില്‍ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളേ ലഭിക്കൂ എന്ന ആശങ്ക ഉണ്ടായിരുന്നു. അതിജീവനത്തിനായി ടിവി സീരിയലുകളില്‍ അഭിനയിക്കേണ്ടി വരുമോ എന്നുപോലും ഞാന്‍ ഭയപ്പെട്ടു. ഇപ്പോള്‍ ഒരുകാര്യം മനസ്സിലായി. കഴിവുണ്ടെങ്കില്‍ നമ്മളെ തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.’- അമല വ്യക്തമാക്കി.

മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2014 ജൂണ്‍ 12 നായിരുന്നു അമലയുടെയും വിജയ്‌യുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ ഇവര്‍ നിയമപരമായി പിരിഞ്ഞു.

ക്വതയില്ലാത്ത സമയത്തായിരുന്നു തന്റെ വിവാഹമെന്നും ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയതെന്നും അമല പോള്‍ പറഞ്ഞിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു അമല പോള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹമോചനത്തിന് ശേഷവും താരം സിനിമയില്‍ സജീവമാണ്. താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും അദ്ദേഹം സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളല്ലെന്നുമാണ് അടുത്തിടെ അമല പോള്‍ വെളിപ്പെടുത്തിയത്. ആടൈയുടെ പ്രമോഷനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ആരാണ് അദ്ദേഹമെന്ന ചോദ്യവുമായി ആരാധകരെത്തിയിരുന്നു.

amala paul about a l vijay’s marriage

Continue Reading
You may also like...

More in Tamil

Trending

Recent

To Top