Tamil
നടികര്‍ സംഘത്തിലെ 1000 അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് കൈതാങ്ങായി രജനികാന്ത്
നടികര്‍ സംഘത്തിലെ 1000 അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് കൈതാങ്ങായി രജനികാന്ത്
Published on
കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുകയാണ്. സിനിമ ചിത്രീകരണം നിർത്തിവെച്ചതോടെ സിനിമയിലെ ദിവസവേതന തൊഴിലാളികള്‍ക്ക് സഹായവുമായി സിനിമ മേഖലയിൽ നിന്ന് നിരവധി പേർ എത്തിയിരുന്നു.
ദിവസ വേതന തൊഴിലാളികള്‍ക്കായി 50 ലക്ഷം രൂപ നൽകിയതിന് പിന്നാലെ നടികര്‍ സംഘത്തിലെ 1000 അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് പലവ്യഞ്ജനങ്ങള്‍ എത്തിച്ചു നല്‍കാന്‍ തയ്യാറായി രജനികാന്ത്.
പച്ചക്കറികള്‍, അരി, പാല്, തുടങ്ങിയ പലവ്യഞ്ജനങ്ങളാണ് കൈമാറുക.
കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ തന്നെയുണ്ട് രജനികാന്ത് ഫാന്‍സ് ക്ലബ് അംഗങ്ങള്‍. ആവശ്യക്കാര്‍ക്ക് അരിയും പച്ചക്കറിയുമെല്ലാം ഇവര്‍ എത്തിച്ച് നല്‍കുന്നുണ്ട്.
Rajinikanth to provide groceries for 1000 Actor families in Nadigar Sangam, Lock Down, Covid 19, Corona Outbreak……
Rajinikanth
Continue Reading
You may also like...
Related Topics:Rajinikanth
