സ്റ്റൈൽ മന്നൻ രജനിയുടെ ദർബാറിന്റെ സോങ് ടീസർ പുറത്തിറങ്ങി!
സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. പൊങ്കല്‍ റിലീസായി എത്തുന്ന സിനിമയുടെ സംവിധായകൻ ഏആര്‍ മുരുകദോസാണ് . ഒരിടവേളയ്ക്ക് ശേഷം രജനികാന്ത് വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പുതിയ സോംഗ് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലൊരുങ്ങിയ ചുമ്മാ കിഴി എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ്പുറത്തിറങ്ങിയത്. എസ്പി ബാല സുബ്രഹ്മണ്യമാണ് പാട്ട് പാടിയിരിക്കുന്നത്. രജനികാന്തിന്റെ ഡാന്‍സും സ്റ്റൈലുമാണ് ഗാനരംഗത്തിലെ മുഖ്യ ആകര്‍ഷണം . വിന്റേജ് രജനിയെ വീണ്ടും ദര്‍ബാര്‍ ഗാനത്തിലൂടെ കാണാം സാധിക്കും . 69ാമത്തെ വയസിലും ഞെട്ടിക്കുന്ന എനര്‍ജിയാണ് താരത്തിനെന്നാണ് പാട്ടിനു കമന്റുകള്‍ വരുന്നത്.
ആദിത്യ അരുണാചലമായി രജനി എത്തുന്ന ചിത്രത്തില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായികയായെത്തുന്നത് . ജനുവരി ഒമ്പതിന് ലോകമെമ്പാടുമായി വമ്പന്‍ റിലീസായി ആണ് ദര്‍ബാര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സുനില്‍ ഷെട്ടി വില്ലനായി എത്തുന്ന ചിത്രത്തില്‍ യോഗി ബാബു, നിവേദ തോമസ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് ദര്‍ബാറിന്റെ നിര്‍മ്മാണം നിർവഹിച്ചത്.
Rajinikanth
