Actress
ഫിലിം ക്രിട്ടിസിസം ഒരിക്കലും പാടില്ല എന്ന നിയമം കൊണ്ടുവരണം, ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇതിലേയ്ക്ക് വരുന്നത്; രഞ്ജിനി
ഫിലിം ക്രിട്ടിസിസം ഒരിക്കലും പാടില്ല എന്ന നിയമം കൊണ്ടുവരണം, ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇതിലേയ്ക്ക് വരുന്നത്; രഞ്ജിനി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രഞ്ജിനി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സിനിമ റിവ്യൂവിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പ്രതികരിക്കുന്നത്.
‘ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ ഡൈമെന്‍ഷനിലൂടെയാണ് നമ്മള്‍ പോവുന്നത്. ഓരോ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇപ്പോള്‍ എല്ലാം ഡിജിറ്റലായി. അതുകൊണ്ട് തന്നെ അതില്‍ മത്സരങ്ങള്‍ നടക്കുന്നുണ്ട്.
ഓണ്‍ലൈനില്‍ ക്രിട്ടിക്‌സ് വരുന്നുണ്ട്. അനാവശ്യമായി ഒരുപാട് യൂട്യൂബ് ചാനലുകളില്‍ സിനിമയെ മോശമായി ക്രിട്ടിക് ചെയ്യുന്നുണ്ട്. അത് കണ്ടിട്ടാണ് കുറേ ആളുകള്‍ തിയേറ്ററുകളില്‍ പോവാത്തത്.
ഇത് ഒരുപാട് ആളുകളുടെ ജീവിതമാര്‍ഗമാണ്. നമ്മള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇതിലേക്ക് വരുന്നത്. യൂട്യൂബ് ചാനലിലുള്ള ഫിലിം ക്രിട്ടിക്കിനെയാണ് നമ്മള്‍ തടയേണ്ടത്. ഫിലിം ക്രിട്ടിസിസം ഒരിക്കലും പാടില്ല എന്ന നിയമം കൊണ്ടുവരണം.
ഒരു പത്ത് ദിവസം കഴിഞ്ഞ് അവര്‍ സിനിമയെ കുറിച്ച് വിമര്‍ശിച്ചോട്ടെ. ആദ്യം പടം ഓടട്ടെ, കളക്ഷന്‍ വരട്ടെ, ഒടിടി അല്ല കാരണം. ഇവരാണ് പ്രശ്‌നം. ഇത് ബാന്‍ ചെയ്താല്‍ എല്ലാം ശരിയാകും.’ എന്നും രഞ്ജിനി പറയുന്നു.
