Connect with us

എലിസബത്തിനെ ഒപ്പം കൂട്ടുന്നില്ലേ… കഷ്ടമാണ്.. പാവം കൊച്ച്; ഭാര്യ ആശുപത്രിയില്‍ കിടക്കുമ്പോള്‍ നിങ്ങള്‍ അടിച്ചുപൊളിക്കുവാണോ!; ബാലയുടെ വീഡിയോയ്ക്ക് കമന്റുമായി ആരാധകര്‍

Malayalam

എലിസബത്തിനെ ഒപ്പം കൂട്ടുന്നില്ലേ… കഷ്ടമാണ്.. പാവം കൊച്ച്; ഭാര്യ ആശുപത്രിയില്‍ കിടക്കുമ്പോള്‍ നിങ്ങള്‍ അടിച്ചുപൊളിക്കുവാണോ!; ബാലയുടെ വീഡിയോയ്ക്ക് കമന്റുമായി ആരാധകര്‍

എലിസബത്തിനെ ഒപ്പം കൂട്ടുന്നില്ലേ… കഷ്ടമാണ്.. പാവം കൊച്ച്; ഭാര്യ ആശുപത്രിയില്‍ കിടക്കുമ്പോള്‍ നിങ്ങള്‍ അടിച്ചുപൊളിക്കുവാണോ!; ബാലയുടെ വീഡിയോയ്ക്ക് കമന്റുമായി ആരാധകര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് കരള്‍രോഗം ബാധിച്ച് ഏറെനാള്‍ ചികിത്സയിലായിരുന്നു ബാല. അപ്പോഴും ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചം മറ്റ് വിവരങ്ങളെ കുറിച്ചുമമെല്ലാം എലിസബത്ത് വീഡിയോയിലൂടെ പങ്കുവെയ്ക്കുമായിരുന്നു. ബാലയ്‌ക്കൊപ്പം താങ്ങായും കരുത്തായും നിന്നിരുന്നത് എലിസബത്ത് തന്നെയാണ്. ഇപ്പോള്‍ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പതിയെ ആരോഗ്യം വീണ്ടെടുത്ത് വരികയാണ് താരം.

പഴയ ബാലയിലേക്ക് താരം തിരികെ വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ടെന്നാണ് നടന്റെ വീഡിയോയും ഫോട്ടോയും എല്ലാം പുറത്ത് വരുമ്പോള്‍ ആരാധകരും സിനിമാപ്രേമികളും പറയാറുള്ളത്. കൊച്ചിയില്‍ ഒരു ഫ്‌ലാറ്റിലാണ് ബാലയുടെ താമസം. ഭാര്യ എലിസബത്തും ചില സഹായികളുമാണ് എപ്പോഴും ബാലയ്‌ക്കൊപ്പം കൊച്ചിയിലെ വീട്ടിലുള്ളത്.എന്നാല്‍ എലിസബത്തിനെ കുറച്ച് നാളുകളായി ബാലയ്‌ക്കൊപ്പം കാണാന്‍ ഇല്ല. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുന്നത് അധികം കണ്ടിട്ടില്ലാത്തതുകൊണ്ട് തന്നെ എലിസബത്ത് എവിടെ എന്ന ചോദ്യം കഴിഞ്ഞ കുറച്ച് നാളുകളായി ബാല എപ്പോഴും നേരിടുന്നുണ്ട്.

കേരളത്തിന് പുറത്ത് ഏതോ ഒരു ആശുപത്രിയില്‍ ഡോക്ടറായി എലിസബത്ത് ജോലിയില്‍ പ്രവേശിച്ചു എന്നാണ് എലിസബത്ത് പങ്കുവെക്കുന്ന വീഡിയോകളില്‍ നിന്നും മനസിലാകുന്നത്. എന്നാല്‍ എലിസബത്ത് ഇത്തരത്തില്‍ ജോലി ചെയ്യാനായി പോകുന്ന കാര്യമൊന്നും ബാല ആരാധകരെ അറിയിച്ചിരുന്നില്ല. എല്ലാ വിശേഷങ്ങളും വിടാതെ പങ്കുവെക്കാറുള്ള ബാല എന്തുകൊണ്ടാണ് എലിസബത്തിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാവാത്തതെന്ന സംശയം ആരാധകര്‍ക്കുണ്ട്.

കുറച്ച് ദിവസങ്ങളായി പനി ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാണെന്ന് വെളിപ്പെടുത്തി ഇന്നലെ എലിസബത്ത് സ്വന്തം യുട്യൂബ് ചാനലില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. കയ്യില്‍ പണം ഇല്ലായിരുന്നുവെന്നും റൂം എടുക്കാന്‍ പണം തന്ന് സഹായിച്ചത് ആശുപത്രിയിലെ മറ്റ് സഹപ്രവര്‍ത്തകരാണെന്നും എലിസബത്ത് വീഡിയോയില്‍ പറഞ്ഞിരുന്നു. എലിസബത്ത് വിശേഷങ്ങള്‍ പങ്കിട്ട് എത്തുമ്പോഴും എന്തുകൊണ്ടാണ് ബാലയുടെ അടുത്തേയ്ക്ക് പോകാത്തതെന്ന ചോദ്യവുമായി ആരാധകര്‍ എത്താറുണ്ട്.

എന്നാല്‍ എലിസബത്തും കൃത്യമായി മറുപടി നല്‍കാറില്ല. ഇപ്പോഴിതാ ബാല വീക്കെന്റ് ആഘോഷിക്കുന്ന ഒരു വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നതും വീട്ടിലേയ്ക്ക് അതിഥികളായി വന്ന മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ക്ക് മിഠായികള്‍ വിതരണം ചെയ്യുന്നതിന്റെയും വീഡിയോയാണ് സോഷ്യല്‍മീഡിയില്‍ ബാല പങ്കിട്ടിരിക്കുന്നത്.

സ്‌നേഹിക്കുന്നവര്‍ക്കൊപ്പം ജീവിതം ആഘോഷിക്കാനും നല്ല ഭക്ഷണം കഴിക്കാനും വീഡിയോയിലൂടെ ബാല പറഞ്ഞു. നിരവധി പേരാണ് ബാലയുടെ വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്. ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നതില്‍ ബാലയെ സ്‌നേഹത്തോടെ ശാസിച്ചുള്ളതായിരുന്നു അവയില്‍ ചില കമന്റുകള്‍. ഈശ്വരന്‍ തന്ന പുനര്‍ജന്മമാണ്. കൂടുതലും ജങ്ക് ഫുഡ് ഒഴിവാക്കാന്‍ ശ്രമിക്കുക. ശരീരം ശ്രദ്ധിക്കൂ…എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

ഞങ്ങള്‍ പഴയ ബാല തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഒരാള്‍ കുറിച്ചത്. എലിസബത്തിനെ ഒപ്പം കൂട്ടുന്നില്ലേ… കഷ്ടമാണ്.. പാവം കൊച്ച് എന്നായിരുന്നു എലിസബത്തിനെ ബാലയ്‌ക്കൊപ്പം കാണാത്തതിലെ പരിഭവം പങ്കുവെച്ച് ഒരു ആരാധകന്റെ കമന്റ്. എലിസബത്ത് അവിടെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ നിങ്ങള്‍ അടിച്ചു പൊളിക്കുവാണല്ലോ..എന്താ അങ്ങനെ!, നിങ്ങള്‍ക്കൊരു ആപത്ത് വന്നപ്പോള്‍ എലിസബത്ത് അല്ലേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ നിങ്ങളോ, ബാലയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുള്ള കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

അടുത്തിടെയായി വളരെ അധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട് ബാല. അടുത്തിടെ വീല്‍ചെയറുകള്‍ ബാല വിതരണം ചെയ്തിരുന്നു. അതേസമയം ചെറിയ രീതിയില്‍ മറ്റുള്ളവരെ സഹായിച്ചാല്‍ പോലും അതും വീഡിയോയാക്കി ബാല പരസ്യപ്പെടുത്തുന്നുവെന്ന് കാണിച്ച് ഒരു വിഭാഗം താരത്തിന്റെ ആശയങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കാറുമുണ്ട്. എന്നാല്‍ ബാല ഇതിനോടൊന്നും പ്രതികരിക്കാറില്ല.

More in Malayalam

Trending

Recent

To Top