Connect with us

എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണം, കടക്കെണിയിലായ നമ്മുടെ കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം ഉണ്ടാക്കാം; പോസ്റ്റുമായി രഞ്ജിനി

Malayalam

കഴിഞ്ഞ ദിവസം നടന്ന വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങളുടെ വിനോദയാത്രകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ആക്കണമെന്ന് നടി രഞ്ജിനി. ഫെയ്‌സ്ബുക്കിലൂടെയാണ് രഞ്ജിനി ഇതേ കുറിച്ച് പറഞ്ഞത്.

രഞ്ജിനിയുടെ കുറിപ്പ്:

5 വിദ്യാര്‍ഥികളടക്കം 9 പേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത റോഡപകടത്തില്‍ കേരളം അതീവ ദുഖത്തിലാണ്. കര്‍ശനമായ മോട്ടോര്‍ വാഹന നിയമങ്ങള്‍ ഉള്ളപ്പോള്‍ സ്വകാര്യ ബസുകള്‍ ഫഌഷ് ലൈറ്റുകളും സൈറണുകളും ഉപയോഗിച്ച് ഓടിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല.

സ്‌കൂള്‍, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണം എന്നാണ് സര്‍ക്കാരിനോടുള്ള എന്റെ ഒരേയൊരു അഭ്യര്‍ത്ഥന. ഇത് കൂടുതല്‍ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും.

2018 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കെടിഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു? കേരള ടൂറിസത്തിന്റെ ഭാഗമായി 2018ല്‍ കെടിഡിസി ടൂര്‍ പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി മൂന്ന് ആഡംബര വോള്‍വോ ബസുകളാണ് നിരത്തിലിറക്കിയിരുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേയ്ക്ക് ആദ്യ ഘട്ട പദ്ധതി ആരംഭിച്ചെങ്കിലും പിന്നീട് തുടര്‍ന്നില്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top