മമ്മൂട്ടിയുടെ ആ ചോദ്യം ഓസ്കാര്‍ അവാര്‍ഡിന് തുല്യമാണ്; രാജി പി മേനോന് പറയുന്നു
അവതാരികയും, അഭിനയത്രിയുമായി ശ്രദ്ധിക്കപ്പെട്ട താരമാണ് രാജി പി മേനോന്. . ഡാനി എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായത് കരിയറിലെ തന്നെ വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് രാജി പറയുന്നു. ‘മണിയന്‍പിള്ള രാജു ചേട്ടന്റെ മോന്റെ റിസപ്ഷന് പോയപ്പോള്‍ മമ്മൂക്കയെ കണ്ടിരുന്നു. ഞാന്‍ മമ്മൂക്കയ്ക്കൊപ്പം ഡാനിയില് അഭിനയിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. ആ മരിച്ച് പോയ ക്യാരക്ടറല്ലേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എനിയ്ക്കത് ഓസ്കാര്‍ അവാര്‍ഡിന് തുല്യമാണ്. ചെറിയൊരു ക്യാരക്ടറായിട്ടും മമ്മൂക്ക അതോര്ത്തിരുന്നല്ലോ’ അതെനിയ്ക്ക് മഹാ ഭാഗ്യമായാണ് കരുതുന്നതെന്ന് പറയുന്നു.
കഥാവശേഷന്, ക്ലാസ്മേറ്റ്സ്, ഫ്രൈഡേ, വയലിന് അങ്ങനെ കുറേ സിനിമകളില്‍ അഭിനയിച്ചിരുന്നു. സുശാന്തിന്റെ കൂടെ ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചിരുന്നു. സഹയാത്രികയ്ക്ക് സ്നേഹപൂര്‍വ്വം എന്ന ചിത്രത്തില്‍ സെക്കന്‍ഡ് ഹീറോയിനായി അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ ആ സമയത്തുണ്ടായിരുന്നവരോടൊപ്പമെല്ലാം ജോലി ചെയ്തിട്ടുണ്ട്. സിനിമയില്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
മോഡലിംഗും ചെയ്യുന്നുണ്ട്. അന്നൊന്നും ബ്യൂട്ടി കോണ്‍ഷ്യസായിരുന്നില്ല. ഇപ്പോള്‍ കുറച്ച് കോണ്‍ഷ്യസാണ്. പരസ്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. ജിമ്മില്‍ ആദ്യം പോവാറുണ്ടായിരുന്നു. പിന്നെ അത് നിര്‍ത്തി. യോഗ ചെയ്തപ്പോള്‍ വല്ലാതെ മെലിഞ്ഞു. അതോടെ നിര്‍ത്തി. ഇഷ്ടം പോലെ ഫുഡൊക്കെ കഴിക്കാറുണ്ട്. നേരത്തെയായിരുന്നു സൗന്ദര്യമൊക്കെ നോക്കി ആളുകളെ തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ സിനിമയില്‍ അങ്ങനെയൊന്നുമില്ലെന്നും രാജി പറയുന്നു. ഉര്‍വശി ചേച്ചി ചെയ്ത തരത്തിലുള്ള ക്യാരക്ടര്‍ ചെയ്യണമെന്ന ആഗ്രഹമുണ്ട്. ഇനി അത് നടക്കുമോ എന്നറിയില്ല. ചില സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
