ആദ്യ ദിവസം ഷൈനിനെക്കുറിച്ച് വളരെ മോശം ഇംപ്രഷനായിരുന്നു;എന്തോ ഭാഗ്യത്തിനാണ് തല ആ ചുമരിനിടിച്ച് താഴെ വീഴാതിരുന്നത്; മംമ്ത മോഹൻദാസ്
മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹൻദാസ്. കാന്‍സര്‍ രോഗത്തെ ധൈര്യം കൊണ്ട് തോല്‍പിച്ച് മുന്നേറിയ മംമ്ത ഒരുപാടുപേർക്ക് പ്രചോദനമാണ്. ജീവിതം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ടിക്കുന്ന മമതയുടെ വിശേഷങ്ങളും പലര്‍ക്കും ഉന്മേഷം നൽകുന്നതാണ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത.
മയൂഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മംമ്തയ്ക്ക് നിരവധി അവസരങ്ങൾ പിന്നീട് വന്നു. ബിഗ് ബി, ബാബ കല്യാണി, ബസ് കണ്ടക്ടർ, അൻവർ തുടങ്ങി നിരവധി സിനിമകളിൽ മംമ്ത അഭിനയിച്ചു. ഇതിനിടെ തെലുങ്ക് സിനിമയിലും സജീവമായി.
ഇതിനിടെയാണ് അസുഖ ബാധിതയായി നടി കുറച്ച് കാലം മാറി നിൽക്കുന്നത്. ശക്തമായ തിരിച്ചു വരവും നടിക്ക് സാധ്യമായി. ലൈവാണ് മംമ്തയുടെ പുതിയ സിനിമ. വികെപി സംവിധാനം ചെയ്ത സിനിമയിൽ ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, പ്രിയ വാര്യർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷൈനും മംമ്തയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ലൈവ്. ഷൈനിനെക്കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘ആദ്യത്തെ ദിവസം അദ്ദേഹത്തിന് വളരെ എനർജിയായിരുന്നു. എന്തുകാെണ്ടാണെന്നൊന്നും ചോദിക്കേണ്ട. കൈയിലിരിക്കുന്ന സാധനം കൈയിലിരിക്കുന്നേ ഇല്ല. സ്പോട്ടിലേക്ക് ഓടി വന്നു. എന്തോ ഭാഗ്യത്തിനാണ് തല ആ ചുമരിനിടിച്ച് താഴെ വീഴാതിരുന്നത്. അന്നാണ് ആദ്യമായി ഷൈനിനെ കാണുന്നത്. അന്നത്തെ സീൻ ഒരുപാട് ടേക്ക് പോയി’
‘ആദ്യത്തെ ദിവസം ഷൈൻ അൺകൺട്രോളബിൾ ആയിരുന്നു. ആ ദിവസം തന്നെ ഈ സംഭവത്തിൽ കോൾഡ് ഔട്ട് ചെയ്തത് പിന്നീട് അദ്ദേഹത്തിന് ഉപകരിച്ചു. ക്ലൈമാസ്കിന്റെ സമയത്ത് ഷൈൻ എന്റെയടുത്ത് വന്ന് നന്നായി അങ്ങനെ സംഭവിച്ചത്, ഞാനിപ്പോൾ പുഷ്പം പോലെയല്ലേ ക്ലൈമാക്സിൽ പെർഫോം ചെയ്തതെന്ന് പറഞ്ഞു
‘
‘ഇടയ്ക്ക് ആരെങ്കിലും ആൾക്കൊരു പുള്ളിക്ക് ചൊട്ട് കൊടുത്താൽ മതി. അപ്പോൾ ഉണർന്നോളും. ഷൈൻ തലയിൽ ഒന്നും വെക്കുന്നില്ലെന്നാണ് എനിക്ക് മനസ്സിലായത്. വളരെ ഫ്ലൂയിഡ് ആണ്. ഒരു സീനിൽ ഞങ്ങൾ ക്ഷമയോടെ നിൽക്കുകയാണെന്ന് ഷൈനിന് മനസ്സിലായി’
‘ആ സീനിൽ എനിക്കും ഫ്രണ്ടായി അഭിനയിക്കുന്ന ആർട്ടിസ്റ്റിനും ആകെ കുറച്ച് വരികളേ ഉള്ളൂ. ഒപ്പം പ്രവർത്തിക്കുന്നത് വളരെ ഫൺ ആയിരുന്നു’ ആദ്യ ദിവസം ഷൈനിനെക്കുറിച്ച് വളരെ മോശം ഇംപ്രഷനായിരുന്നു. പക്ഷെ പോകപ്പോകെ മനസ്സിലായെന്നും മംമ്ത വ്യക്തമാക്കി.
അഭിമുഖങ്ങളിലെ ഷൈനിന്റെ പെരുമാറ്റം പലപ്പോഴും ചർച്ചയാവാറുണ്ട്. അടുത്തിടെ ലൈവ് സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ നടൻ മാധ്യമ പ്രവർത്തകരോട് ദേഷ്യപ്പെട്ടത് വാർത്തയായിരുന്നു. പൊതുവേദികളിലെ നടന്റെ പെരുമാറ്റം പരിധി വിടുന്നുണ്ടെന്ന് പൊതുവെ അഭിപ്രായമുണ്ട്. മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടൻമാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. എന്നാൽ ഓഫ് സ്ക്രീനിൽ ഷൈൻ വിമർശിക്കപ്പെടുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനിഷും സൗഹൃദത്തിലാകുന്നത്. പീന്നീട് ആ ബന്ധം വിവാഹത്തില്‍ എത്തുകയുമായിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കിടുന്ന വിശേഷങ്ങൾ വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കാറ്.