Connect with us

രാജസേനൻ മോഹൻലാൽ ചിത്രം മുടക്കിയത് ആര് ?

Actor

രാജസേനൻ മോഹൻലാൽ ചിത്രം മുടക്കിയത് ആര് ?

രാജസേനൻ മോഹൻലാൽ ചിത്രം മുടക്കിയത് ആര് ?

സംവിധായകനായും നടനായുമെല്ലാം മലയാളികൾക്ക് പ്രിയങ്കരനാണ് രാജസേനൻ. അദ്ദേഹത്തിന്റെ സംവിധാനത്തിൽ എക്കാലവും ഓർത്തിക്കാൻ സാധിക്കുന്ന നിരവധി ചിത്രങ്ങളാണ് മലയാളികൾക്ക് ലഭിച്ചത്.

1993ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് ആണ് രാജസേനന് ചലച്ചിത്രസംവിധായകൻ എന്ന നിലയിൽ ആളുകൾക്കിടയിൽ ജനപ്രീതി നേടികൊടുത്തത്. പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു. ഇപ്പോഴിതാ ഒരു നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേഹം.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി സിനിമ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍, അവയൊന്നും യാഥാര്‍ത്ഥ്യമായില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നതായി രാജസേനന്‍ വെളിപ്പെടുത്തിയത്.

ഇടയ്ക്ക് മമ്മൂക്കയുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. മോഹന്‍ലാലുമായി രണ്ടുമൂന്നു പ്രാവശ്യം ചര്‍ച്ച നടത്തിയിട്ടുണ്ട്. ഒരു പ്രോജക്റ്റ് മോഹന്‍ലാലുമായി നടക്കേണ്ടതായിരുന്നു. അത് ചില തല്‍പ്പര കക്ഷികളുടെ ഇടപെടലുകള്‍ കൊണ്ട് മാറിപ്പോയതാണ്. പിന്നെ അതിനൊക്കെ ഒരു യോഗം വേണമല്ലോ. എനിക്ക് ഇപ്പോഴും മമ്മൂക്ക, മോഹന്‍ലാല്‍ എന്നൊക്കെ പറയുന്നത് ഹരമാണ്. ആരാധകന്‍ എന്നു വേണമെങ്കില്‍ പറയാം, അതാണ് ശരി. രാജസേനന്‍ പറയുന്നു.

ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചലച്ചിത്രങ്ങളിലൂടെയാണ് രാജസേനൻ ശ്രദ്ധിക്കപ്പെട്ടത്. ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിൽ നായകകഥാപാത്രമായി അഭിനയിച്ചതും സിനിമ സംവിധാനം ചെയ്തതും രാജസേനനായിരുന്നു. 2016ൽ അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top