Tamil
തലൈവരുടെ അടുത്ത ചിത്രം മാരി സെല്‍വരാജിനൊപ്പം
തലൈവരുടെ അടുത്ത ചിത്രം മാരി സെല്‍വരാജിനൊപ്പം
ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യനി’ല്‍ അഭിനയിക്കുകയാണ് തലൈവര്‍ രജനികാന്ത് ഇപ്പോള്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ലോകേഷ് കനകരാജിനൊപ്പമുള്ള തലൈവര്‍ 171ലായിരിക്കും താരം ജോയിന്‍ ചെയ്യുക. ഇരുസിനിമകള്‍ക്കും ശേഷം തലൈവരുടെ അടുത്ത ചിത്രം മാരി സെല്‍വരാജിനൊപ്പമായിരിക്കും എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
മാരി സെല്‍വരാജ് രജനികാന്തിനോട് ഒരു കഥ പറഞ്ഞതായും വണ്‍ലൈന്‍ ഇഷ്ടപ്പെട്ട താരം സമ്മതം മൂളിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു. രജനികാന്തിന്റെ 172ാമത്തെ ചിത്രമായിരിക്കുമിത്. സോഷ്യല്‍ ഡ്രാമ വിഭാഗത്തിലുളള സിനിമയായിരിക്കുമിത് എന്നും സൂചനകളുണ്ട്. ജയലറിന് ശേഷം രജനികാന്ത് നെല്‍സണ്‍ ദിലീപ്കുമാറിനൊപ്പം ഒരു സിനിമ ചെയ്യുന്നതായും അഭ്യൂഹങ്ങളുണ്ട്.
അതേസമയം വേട്ടയ്യന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാകും രജനികാന്ത് എത്തുക. താരത്തിനൊപ്പം അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണാ ദഗുബട്ടി, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി തുടങ്ങി വമ്പന്‍ താരനിര സിനിമയുടെ ഭാഗമാണ്. ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.
എസ്ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. ഫിലോമിന്‍ രാജ് ചിത്രസംയോജനവും അന്‍പറിവ് ആക്ഷന്‍ സംവിധാനവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം ശക്തി വെങ്കട്ട് രാജ്, മേക്കപ്പ് ബാനു ബി, പട്ടണം റഷീദ്, വസ്ത്രാലങ്കാരം അനു വര്‍ദ്ധന്‍, വീര കപൂര്‍, ദിനേശ് മനോഹരന്‍, ലിജി പ്രേമന്‍, സെല്‍വം, സ്റ്റില്‍സ് മുരുകന്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
