Connect with us

ശ്രീരാമന്‍ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നത്; നയന്‍താരയുടെ ‘അന്നപൂരണി’യ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്

News

ശ്രീരാമന്‍ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നത്; നയന്‍താരയുടെ ‘അന്നപൂരണി’യ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്

ശ്രീരാമന്‍ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നത്; നയന്‍താരയുടെ ‘അന്നപൂരണി’യ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്

നയന്‍താര നായികയായി എത്തിയ പുതിയ ചിത്രമാണ് ‘അന്നപൂരണി’. ഇപ്പോഴിതാ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരില്‍ ചിത്രത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മുംബൈ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ ഒന്നിനായിരുന്നു നയന്‍താരയുടെ എഴുപത്തിയഞ്ചാമത് ചിത്രമായ അന്നപൂരണി റിലീസ് ചെയ്തത്.

ശ്രീരാമന്‍ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ചിത്രത്തിലെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടികാട്ടി മുംബൈയിലെ എല്‍ടി മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്. ഐ. ആര്‍ ഇട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തില്‍ വാല്മീകിയുടെ രാമായണത്തെ തെറ്റായി ചിത്രീകരിക്കുകയും ശ്രീരാമനെ വിമര്‍ശിക്കുകയും ചെയ്തുവെന്നും ഹിന്ദു ഐ. ടി സെല്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

നെറ്റ്ഫ്‌ലിക്‌സിലാണ് അന്നപൂരണി പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. നയന്‍താരയുടെ 75ാമത് ചിത്രമായ അന്നപൂരണിയില്‍ ഒരു ഷെഫിന്റെ വേഷത്തിലാണ് നയന്‍താര എത്തിയത്. കുട്ടിക്കാലം മുതല്‍ ഷെഫ് ആകാന്‍ കൊതിച്ച ബ്രാഹ്മണ കുടുംബത്തിലെ കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്.

ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയേറ്ററില്‍ എത്തിയതെങ്കിലും ചിത്രം പ്രേക്ഷകരെ ആകര്‍ഷിച്ചില്ല. അതുകൊണ്ട് തന്നെ അധികനാള്‍ തിയേറ്ററില്‍ തുടരാനും പറ്റിയിട്ടില്ല. അടുത്തിടെയായി പുറത്തിറങ്ങിയ നയന്‍താര ചിത്രങ്ങള്‍ പലതും പരാജയമായിരുന്നെങ്കിലും ബോളിവുഡ് ചിത്രം ‘ജവാന്‍’ ഗംഭീര വിജയം നേടിയിരുന്നു.
എന്നാല്‍ പിന്നീട് എത്തിയ ‘ഇരൈവന്‍’ ബോക്‌സ് ഓഫീസില്‍ ദുരന്തമായിരുന്നു.

ഇരൈവന്‍ പോലെ തന്നെ അന്നപൂരണിയും പരാജയമാവുകയായിരുന്നു. അതേസമയം, ‘രാജാ റാണി’ക്ക് ശേഷം നടന്‍ ജയ്യും നയന്‍താരയും ഒന്നിച്ച ചിത്രം കൂടിയാണ് അന്നപൂരണി. സത്യരാജ്, അച്യുത് കുമാര്‍, കെ.എസ്. രവികുമാര്‍, റെഡിന്‍ കിങ്സ്ലി, കുമാരി സച്ചു, രേണുക, കാര്‍ത്തിക് കുമാര്‍, സുരേഷ് ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

More in News

Trending

Recent

To Top