Connect with us

രജനികാന്തിനൊപ്പം വിന്റേജ് ലുക്കില്‍ മോഹന്‍ലാല്‍; ഇത് പൊളിക്കുമെന്ന് ആരാധകര്‍; ജയിലറിന്റെ റിലീസ് തീയതി പുറത്ത്

News

ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം ജയിലറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളിലെത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള അനൗണ്‍സ്‌മെന്റ് വിഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

രജനികാന്തിനൊപ്പം വിന്റേജ് ലുക്കിലെത്തുന്ന മോഹന്‍ലാലിനെ വിഡിയോയില്‍ കാണാം. കാമിയോ വേഷമായിരിക്കും മോഹന്‍ലാലിന്റേത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. മോഹന്‍ലാലും രജിനികാന്തും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ഇത്.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്‍ നെല്‍സന്റേത് തന്നെയാണ്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് സം?ഗീത സംവിധാനം. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. കന്നഡയിലെ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാര്‍ ചിത്രത്തില്‍ നിര്‍ണായകവേഷത്തിലുണ്ട്.

More in News

Trending

Recent

To Top