Connect with us

കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് പോലുള്ള സാങ്കേതിക വിദ്യ പരിമിതമായി മാത്രം ലഭ്യമായിരുന്നപ്പോഴാണ് 10 വര്‍ഷം മുമ്പ് അദ്ദേഹം സിനിമ ഒരുക്കുന്നത്, ഇനി വേറെ ലെവല്‍ ആയിരിക്കും; ‘ഈച്ച’യ്ക്ക് സീക്വല്‍ ഒരുങ്ങുന്നുവെന്ന് നാനി

Actor

നാനി, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എസ്എസ് രാജമൗലി തയ്യാറാക്കിയ ചിത്രമായിരുന്നു ഈഗ. ഹിന്ദി, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്ത് റിലീസിന് എത്തിയ ചിത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. മലയാളത്തില്‍ ‘ഈച്ച’ എന്നായിരുന്നു ചിത്രത്തിന് പേര്.

താരതമ്യേന സിനിമാ വ്യവസായത്തില്‍ പുതുമുഖമായിരുന്ന നാനിയ്ക്ക് രാജ്യവ്യാപകമായി ആരാധകരെ നേടിക്കൊടുക്കാനും ഈഗയ്ക്കായി. ഇപ്പോഴിതാ, 2012ല്‍ റിലീസ് ചെയ്ത ഈ ചിത്രത്തിന് സീക്വല്‍ ഒരുങ്ങുന്നതായാണ് വിവരം. ചിത്രത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി നാനി തന്നെയാണ് വെളിപ്പെടുത്തിയത്.

നാനിയുടെ കഥാപാത്രം ഒരു ഈച്ചയായി പുനര്‍ജനിക്കുന്നതും സ്വന്തം മരണത്തിന് പ്രതികാരം ചെയ്യുന്നതുമാണ് പ്രമേയം. രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് നടന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘സീക്വലിനെക്കുറിച്ച് ഞങ്ങള്‍ പലപ്പോഴായി സംസാരിച്ച് വരികയാണ്. രാജമൗലി അത് പ്രഖ്യാപിക്കുമ്പോള്‍ വലിയ സ്വീകാര്യതയായിരിക്കും ലഭിക്കുക. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് പോലുള്ള സാങ്കേതിക വിദ്യ പരിമിതമായി മാത്രം ലഭ്യമായിരുന്നപ്പോഴാണ് 10 വര്‍ഷം മുമ്പ് അദ്ദേഹം സിനിമ ഒരുക്കുന്നത്. രണ്ടാം ഭാഗം ചെയ്യാനൊരുങ്ങുമ്പോള്‍, ഇന്നത്തെ സാഹചര്യത്തില്‍ ബോളിവുഡില്‍ നിന്നുള്ള മികച്ച സാങ്കേതിക പ്രവര്‍ത്തകരെ അദ്ദേഹത്തിന് ലഭിക്കും,’ എന്നും നാനി പറഞ്ഞു.

അതേസമയം നാനിയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം ‘ദസറ’ മാര്‍ച്ച് 30നാണ് തിയേറ്ററുകളില്‍ എത്തുന്നത്. തെലുങ്കില്‍ ഒരുക്കിയ ചിത്രം തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും റിലീസിനെത്തും. കീര്‍ത്തി സുരേഷ് ആണ് നായിക. ഷൈന്‍ ടോം ചാക്കോ ആണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

More in Actor

Trending

Recent

To Top