Connect with us

നിലവില്‍ ആരോഗ്യനില തൃപ്തികരം; വ്യാജപ്രചരണങ്ങള്‍ നടത്തരുതെന്ന് കുടുംബസുഹൃത്തുക്കള്‍

News

നിലവില്‍ ആരോഗ്യനില തൃപ്തികരം; വ്യാജപ്രചരണങ്ങള്‍ നടത്തരുതെന്ന് കുടുംബസുഹൃത്തുക്കള്‍

നിലവില്‍ ആരോഗ്യനില തൃപ്തികരം; വ്യാജപ്രചരണങ്ങള്‍ നടത്തരുതെന്ന് കുടുംബസുഹൃത്തുക്കള്‍

ബ്രിട്ടനിൽ സംഗീതപരിപാടിക്കെത്തിയ പ്രശസ്‌ത സംഗീതജ്ഞ ബോംബെ ജയശ്രീയെ അടിയന്തര ശസ്‌ത്രക്രിയക്ക്‌ വിധേയയാക്കിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തലയോട്ടിയിലെ രക്തക്കുഴലുകളിലെ വീക്കം നീക്കാനായാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ സംഗീതപരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രശസ്ത കര്‍ണാടക സംഗീതജ്ഞയായ ബോംബെ ജയശ്രീ.

ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജയശ്രീയുടെ അവസ്ഥ വളരെ ഗുരുതരമാണെന്നും എന്തും സംഭവിക്കാവുന്ന സാഹചര്യമാണെന്നും മറ്റും സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണങ്ങളുണ്ടായിരുന്നു.

ഇപ്പോഴിതാ ഗായികയുടെ ആരോഗ്യ നിലയെ സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. അന്യൂറിസം എന്ന രോഗാവസ്ഥ സ്ഥിരീകരിച്ച ഗായികയെ താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും കുറച്ച് ദിവസത്തേക്ക് വിശ്രമം ആവശ്യമാണെന്നും തെറ്റായ പ്രചാരണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും കുടുംബസുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചു.

18ന്‌ ലണ്ടൻ സൗത്ത്‌ സെന്ററിലും വെള്ളിയാഴ്‌ച വൈകിട്ട്‌ ലിവർപൂളിലെ ടങ്‌ ഓഡിറ്റോറിയത്തിലുമാണ്‌ ബോംബെ ജയശ്രീക്ക്‌ സംഗീത കച്ചേരി ഉണ്ടായിരുന്നത്‌. ടങ്‌ ഓഡിറ്റോറിയത്തിലെ കച്ചേരിയിൽ പങ്കെടുക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. തുടർന്ന്‌, വെള്ളിയാഴ്‌ചത്തെ കച്ചേരി റദ്ദാക്കി. കഴിഞ്ഞ ദിവസമാണ്‌ മദ്രാസ്‌ മ്യൂസിക്‌ അക്കാദമിയുടെ സംഗീതകലാനിധി പുരസ്‌കാരത്തിന്‌ ബോംബെ ജയശ്രീ അർഹയായത്‌.

More in News

Trending

Recent

To Top