Actor
ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കുമ്പോൾ എന്റെ ഹൃദയം തകർക്കുന്നു പോകുന്നു, എന്റെ സെറ്റുകളിൽ ഇത്തരം കാര്യങ്ങൾ നടക്കാറില്ല; നാനി
ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കുമ്പോൾ എന്റെ ഹൃദയം തകർക്കുന്നു പോകുന്നു, എന്റെ സെറ്റുകളിൽ ഇത്തരം കാര്യങ്ങൾ നടക്കാറില്ല; നാനി
ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. സ്വകാര്യതയെ ബാദിക്കുന്ന വിവരങ്ങൾ മറച്ച് വെച്ച് 233 ഓളം പേജുകൾ മാത്രമേ പുറത്ത് വന്നിട്ടുള്ളൂ.
ഈ റിപ്പോർട്ട് ഉണ്ടാക്കിയ കോളിളക്കങ്ങൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും മറ്റ് ഇൻഡസ്ട്രികളിലെയും ചർച്ചാ വിഷയം ഹേമ കമ്മിറ്റി റിപ്പോർട്ടാണ്. സിനിമാ മേഖലയിലെ നിരവധി പേരാണ് റിപ്പോർട്ടിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് ശരിക്കും തന്നെ ഞെട്ടിച്ചെന്നും തങ്ങളുടെ സെറ്റുകളിൽ ഇത്തരം കാര്യങ്ങൾ നടക്കാറില്ലെന്നും പറയുകയാണ് നടൻ നാനി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
എൻ്റെ സെറ്റുകളിലോ എൻ്റെ ചുറ്റുമുള്ള സ്ഥലങ്ങളിലോ ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. തെന്നിന്ത്യയിലെ മുഖ്യധാരാ സിനിമകളുടെ കാര്യത്തിലും ഇത് തന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ട്. കാര്യങ്ങളിൽ അല്പം കൂടി ശ്രദ്ധ സെറ്റുകളിൽ ചെലുത്താറുണ്ട്. ഞാൻ ഇതുവരെ ഇത്തരം സംഭവങ്ങൾക്കൊന്നും സാക്ഷ്യം വഹിച്ചിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കുമ്പോൾ എന്റെ ഹൃദയം തകർക്കുന്നു പോകുകയാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കുമ്പോൾ ഇതെല്ലം എവിടെയാണ് നടക്കുന്നത് എന്ന കാര്യത്തിൽ ഞാൻ ആശ്ചര്യപ്പെട്ടുപോയി. കുറ്റാരോപിതർക്കെതിരെ കർശന നടപടി സ്വീകരിക്കണം. സിനിമാ വ്യവസായത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് എന്നും നടൻ ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു.
അതേസമയം, വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ‘സരിപോദാ ശനിവാരം’ എന്ന ചിത്രമാണ് നാനിയുടേതായി റിലീസിനൊരുങ്ങുന്നത്. ചിത്രത്തിൽ പൊലീസ് കഥാപാത്രമായാണ് നാനി എത്തുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. ഓഗസ്റ്റ് 29-ന് ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്തും. ഇതിന്റെ പ്രമോഷൻ പരിപാടികളിലാണ് താരം.