Connect with us

എങ്ങനെയാണ് എല്ലാ മലയാളികളും ഇങ്ങനെ മള്‍ട്ടി ടാലന്റഡായത്? ജന്മനായുള്ള ഗുണമാണോ ഇത്?; റായ് ലക്ഷ്മി

Actress

എങ്ങനെയാണ് എല്ലാ മലയാളികളും ഇങ്ങനെ മള്‍ട്ടി ടാലന്റഡായത്? ജന്മനായുള്ള ഗുണമാണോ ഇത്?; റായ് ലക്ഷ്മി

എങ്ങനെയാണ് എല്ലാ മലയാളികളും ഇങ്ങനെ മള്‍ട്ടി ടാലന്റഡായത്? ജന്മനായുള്ള ഗുണമാണോ ഇത്?; റായ് ലക്ഷ്മി

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് റായ് ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം ഡിഎന്‍എ എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി.

ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. എങ്ങനെയാണ് മലയാളികള്‍ ഇത്രയും മള്‍ട്ടി ടാലന്റഡായത് എന്നാണ് റായ് ലക്ഷ്മി ചോദിക്കുന്നത്.

എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. എങ്ങനെയാണ് എല്ലാ മലയാളികളും ഇങ്ങനെ മള്‍ട്ടി ടാലന്റഡായത?് ജന്മനായുള്ള ഗുണമാണോ ഇത?് എന്ത് ജോലി ഏല്പിച്ചാലും അതൊക്കെ നല്ല ഗ്രെയ്‌സോടെ ചെയ്തു തീര്‍ക്കുന്നവരാണ് മലയാളികള്‍. ഞാനിത് നേരിട്ട് കണ്ടിട്ടുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി ഞാനിത് കാണുന്നുണ്ട്.

അവരോട് എന്ത് ജോലി പറഞ്ഞാലും അവരത് ചെയ്യും, പാട്ട് പാടാന്‍ പറഞ്ഞാല്‍ അതും, ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യുന്നവരാണ് മലയാളികള്‍. നന്നായി അഭിനയിക്കുന്നതിലും മികച്ച ടെക്‌നീഷ്യന്മാരുടെ കാര്യത്തിലും എല്ലാം മലയാളികള്‍ മികച്ചു നില്‍ക്കുന്നവരാണ്.

വിദ്യാഭ്യാസമുള്ള ഇന്റലിജന്റായിട്ടുള്ളവരിലും മലയാളികള്‍ തന്നെയാണ് മുന്നില്‍. മറ്റ് നാട്ടിലുള്ളവര്‍ ഇതിലൊന്നും മോശമാണെന്നല്ല, മലയാളികള്‍ കുറച്ചുകൂടി മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഒരിക്കലും ഒന്നിനോടും നോ പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്ന കാര്യമാണത്. അവരുടെ ജീനിന്റെ ഗുണമാകും അത്.’ എന്നാണ് അഭിമുഖത്തില്‍ റായ് ലക്ഷ്മി പറയുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘റോക്ക് ആന്റ് റോള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ റായ് ലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അണ്ണന്‍ തമ്പി, ടു ഹരിഹര്‍ നഗര്‍, ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗ്ഗമാണ് തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. 2018ല്‍ പുറത്തിറങ്ങിയ ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രമാണ് റായ് ലക്ഷ്മി ഒടുവില്‍ അഭിനയിച്ച മലയാളചിത്രം.

മൂന്ന് വര്‍ഷം മഹാമാരി കാരണം സിനിമ ചെയ്തിട്ടില്ല. അതിന് ശേഷം മറ്റ് ഭാഷകളില്‍ തിരക്കായി. മലയാളത്തില്‍ എന്റെ അവസാന ചിത്രം മമ്മൂക്കയ്‌ക്കൊപ്പമായിരുന്നു. ഒരു കുട്ടനാടന്‍ വ്‌ലോഗ്. പിന്നീട് മലയാള സിനിമകള്‍ വന്നെങ്കിലും മറ്റ് സിനിമകളുടെ കമ്മിറ്റ്‌മെന്റുള്ളതിനാല്‍ ചെയ്യാന്‍ പറ്റിയില്ല. പുതിയ ചിത്രം ഡിഎന്‍എയില്‍ മികച്ച കഥാപാത്രമാണ് തനിക്ക് ലഭിച്ചതെന്നും റായ് ലക്ഷ്മി വ്യക്തമാക്കി.

More in Actress

Trending

Recent

To Top