Connect with us

ഈ ചര്‍ച്ചകള്‍ പൊതു ഇടത്ത് നടക്കണം, ഈ വെറുപ്പാണ് എന്നെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രാപ്തയാക്കിയത്; പാര്‍വതി തിരുവോത്ത്

Actress

ഈ ചര്‍ച്ചകള്‍ പൊതു ഇടത്ത് നടക്കണം, ഈ വെറുപ്പാണ് എന്നെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രാപ്തയാക്കിയത്; പാര്‍വതി തിരുവോത്ത്

ഈ ചര്‍ച്ചകള്‍ പൊതു ഇടത്ത് നടക്കണം, ഈ വെറുപ്പാണ് എന്നെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രാപ്തയാക്കിയത്; പാര്‍വതി തിരുവോത്ത്

നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തെത്തി തന്റേതായ ഇടം നേടിയ താരമാണ് പാര്‍വതി തിരുവോത്ത്. വളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പാര്‍വതി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി താരം മലയാള സിനിമകളില്‍ അത്ര സജീവമല്ല. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും എവിടെയും തുറന്ന് പറയാറുള്ള നടി പലപ്പോഴും വിമര്‍ശനങ്ങള്‍ കേള്‍ക്കാറുമുണ്ട്. എന്നിരുന്നാലും തന്റെ നിലപാടുകള്‍ താരം ഉറക്കെ തന്നെ വിളിച്ചു പറഞ്ഞിട്ടുമുണ്ട്.

ഇപ്പോള്‍ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് താരം. കുറച്ച് നാളുകള്‍ക്ക് മുമ്പ് മലയാള സിനിമയിലെ സ്ത്രീകളുടെ അഭാവത്തെ കുറിച്ച് സംവിധായിക അഞ്ജലി മേനോന്‍ ചോദിച്ചിരുന്നു.

ഈ വര്‍ഷം സൂപ്പര്‍ ഹിറ്റുകള്‍ ആയി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു, ഭ്രമയുഗം എന്നീ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവമായിരുന്നു ചര്‍ച്ചയായത്. ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ പ്രതികരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി.

സ്ത്രീകള്‍ മുഖ്യകഥാപാത്രമായി വരുന്ന വളരെ ഓര്‍ഗാനിക്കായ കഥ എഴുതുന്നവര്‍ ഇവിടുണ്ട്. അതിന്റെ സമയം ആകുമ്പോള്‍ അത് റിലീസാകും. പക്ഷെ ഈ ചര്‍ച്ച വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ ആര് ശരി ആര് തെറ്റ് എന്നതല്ല. ഒരു ഏഴ് വര്‍ഷം മുമ്പ് ഈ സംസാരം ഉണ്ടാകില്ല. അത് തന്നെ എന്നെ സംബന്ധിച്ച് ഒരു വിജയമാണ്. സ്ത്രീ പ്രാതിനിധ്യം മാത്രമല്ല, ഏതൊരു നൂനപക്ഷമാണെങ്കിലും ശരി.

സ്‌റ്റോറി ടെല്ലിംഗ് ചെയ്യുമ്പോഴാണ് ഒരു കാലഘട്ടം സ്റ്റാമ്പ് ചെയ്യപ്പെടുന്നത്. കാലഘട്ടത്തിന്റെ സാക്ഷിപത്രമായി നിലനില്‍ക്കുന്നത് സിനിമയും കവിതയും മറ്റുമൊക്കെയാണ്. അതാണ് ഞാന്‍ സിനിമയ്ക്ക് നല്‍കുന്ന പ്രാധാന്യവും. ഈ ചര്‍ച്ചകള്‍ പൊതു ഇടത്ത് നടക്കണം.

സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും എന്നില്‍ വിശ്വാസമുണ്ടോ എന്നതാണ് ഞാന്‍ നോക്കുന്നത്. ഭാഗ്യമെന്ന് പറയട്ടെ അങ്ങനെയുള്ളവര്‍ എന്നെ തേടി വരുന്നുണ്ട്. അതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഒരു വാതില്‍ അടയ്ക്കപ്പെടുമ്പോള്‍ മറ്റൊന്ന് തുറക്കുമെന്നല്ലേ പറയുക.

നമുക്ക് വേണ്ട വാതിലുകളായിരിക്കില്ല, പക്ഷെ നമുക്ക് ആവശ്യമുള്ള വാതിലുകളായിരിക്കും തുറക്കപ്പെടുന്നത്. ഈ ബഹളങ്ങള്‍ എന്നെ എന്നിലേക്കാണ് തിരികെ കൊണ്ടു വന്നതാണ്. ലോകത്തെ ഈ വെറുപ്പാണ് എന്നെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രാപ്തയാക്കിയത്’ എന്നാണ് അഭിമുഖത്തില്‍ പാര്‍വതി പറയുന്നത്.

അതേസമയം, ഏറെ നാളുകള്‍ക്കു ശേഷം മലയാളത്തില്‍ നിന്നും സ്ത്രീകഥാപാത്രങ്ങള്‍ കേന്ദ്ര വേഷത്തിലെത്തുന്ന സിനിമയാണ് ഉള്ളൊഴുക്ക്. പാര്‍വതിയും ഉര്‍വശുയമാണ് പ്രധാന വേഷത്തിലെത്തുന്നത്. കൂടത്തായി കൊല ക്കേസുകളെ അടിസ്ഥാനമാക്കി ‘കറി ആന്‍ഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്‌റ്റോ ടോമിയാണ് സംവിധാനം.

റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍!മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്. ജൂണ്‍ 21ന് ചിത്രം തിയറ്ററുകളിലെത്തും.

More in Actress

Trending