Malayalam Breaking News
എയര്‍ ആംബുലന്‍സ് പോയ ശേഷം മതി എന്റെ യാത്ര…. ഒരു ജീവന് വേണ്ടി യാത്ര വൈകിപ്പിച്ച് രാഹുല്‍ ഗാന്ധി
എയര്‍ ആംബുലന്‍സ് പോയ ശേഷം മതി എന്റെ യാത്ര…. ഒരു ജീവന് വേണ്ടി യാത്ര വൈകിപ്പിച്ച് രാഹുല്‍ ഗാന്ധി
Published on
എയര്‍ ആംബുലന്‍സ് പോയ ശേഷം മതി എന്റെ യാത്ര…. ഒരു ജീവന് വേണ്ടി യാത്ര വൈകിപ്പിച്ച് രാഹുല്‍ ഗാന്ധി
രോഗിയായ സ്ത്രീയ്ക്ക് വേണ്ടി സ്വന്തം യാത്ര വൈകിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രോഗിയായ സ്ത്രീയെ ആശുപത്രിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിനായി യാത്ര വൈകിപ്പിക്കുകയായിരുന്നു രാഹുല്‍ ഗാന്തി.
ചെങ്ങന്നൂരിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ തിരികെ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലെത്തിയപ്പോള്‍ അവിടെ ഒരു എയര്‍ ആംബുലന്‍സ് എത്തിയിരുന്നു. രോഗിയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍.
ഇതേതുടര്‍ന്ന് രാഹുല്‍ ഗാന്ധി എയര്‍ ആംബുലന്‍സ് പോയ ശേഷം മതി തന്റെ യാത്രയെന്ന് നിര്‍ദേശിച്ച് കോപ്പ്റ്ററിനു സമീപം കാത്തു നിന്നു. പിന്നീട് എയര്‍ ആംബുലന്‍സ് പുറപ്പെട്ട ശേഷമാണു അദ്ദേഹം ആലപ്പുഴയിലേക്കു യാത്ര തിരിച്ചത്.
Rahul Gandhi delays his trip to take off Air Ambulance
Continue Reading
You may also like...
Related Topics:Air Ambulance, Rahul Gandhi