News
അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തില്‍ മുദ്ര പതിപ്പിച്ചു; ഇന്നസെന്റിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി
അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തില്‍ മുദ്ര പതിപ്പിച്ചു; ഇന്നസെന്റിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി
നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുസ്മരണം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
‘മലയാളത്തിലെ ശ്രദ്ധേയനായ നടനും മുന്‍ എംപിയും വിസ്മയിപ്പിക്കുന്ന മനുഷ്യനുമായ ഇന്നസെന്റിന്റെ വിയോഗവാര്‍ത്ത കേള്‍ക്കുന്നതില്‍ ദുഖമുണ്ട്. അനുകരണീയമായ ശൈലിയിലൂടെ അദ്ദേഹം ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു. തന്റെ അഭിനയ മികവ് കൊണ്ട് കൊണ്ട് ആളുകളെ ചിരിപ്പിച്ചതും ക്യാന്‍സറിനെതിരായ ധീരമായ പോരാട്ടവും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അസംഖ്യം ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം.’
കൊച്ചിയിലെ വി പി എസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു നടന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. സംസ്‌കാരം നാളെ നടക്കും.
രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഇന്നസെന്റിന്റെ ഭൗതിക ശരീരം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. എട്ട് മണി മുതല്‍ 11 മണിവരെയാണ് പൊതുദര്‍ശനത്തിന് വെയ്ക്കുക.
ആയിരങ്ങളാണ് സ്‌റ്റേഡിയത്തില്‍ നടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും വൈകീട്ട് മൂന്ന് മുതല്‍ നാളെ പത്ത് മണിവരെ വീട്ടിലും പൊതുദ!ര്‍ശനം ഉണ്ടാകും. സിനിമരാഷ്ട്രീയസാംസ്‌കാരിക മേഖലയില്‍ നിന്നും വിവിധ വ്യക്തിത്വങ്ങളും സ്‌റ്റേഡിയത്തിലെത്തിയിട്ടുണ്ട്.