Connect with us

റഷ്യ ഉക്രെയ്ന്‍ യുദ്ധത്തിന് ഉത്തരവാദിയായ മനുഷ്യനെ കണ്ടുമുട്ടി, സുഡാനിലെ ആഭ്യന്തരയുദ്ധത്തിന് പിന്നിലും ആഗോളതാപനത്തിന് ഉത്തരവാദി; ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുല്‍ ഈശ്വര്‍

Malayalam

റഷ്യ ഉക്രെയ്ന്‍ യുദ്ധത്തിന് ഉത്തരവാദിയായ മനുഷ്യനെ കണ്ടുമുട്ടി, സുഡാനിലെ ആഭ്യന്തരയുദ്ധത്തിന് പിന്നിലും ആഗോളതാപനത്തിന് ഉത്തരവാദി; ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുല്‍ ഈശ്വര്‍

റഷ്യ ഉക്രെയ്ന്‍ യുദ്ധത്തിന് ഉത്തരവാദിയായ മനുഷ്യനെ കണ്ടുമുട്ടി, സുഡാനിലെ ആഭ്യന്തരയുദ്ധത്തിന് പിന്നിലും ആഗോളതാപനത്തിന് ഉത്തരവാദി; ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുല്‍ ഈശ്വര്‍

രാഹുല്‍ ഈശ്വര്‍ എന്ന വ്യക്തിയെ മലയാളിക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചാനല്‍ ചര്‍ച്ചകളിലൂടെ സുപരിചിതനാണ് അദ്ദേഹം. സമകാലിക വിഷയങ്ങളില്‍ തന്റെതായ നിലപാടുകള്‍ തുറന്നു പറയുകയും അത് സമര്‍ത്ഥിക്കുകയും ചെയ്യുന്ന രാഹുല്‍ ഈശ്വര്‍ ഇടയ്ക്കിടെ വിവാദങ്ങളിലും ട്രോളുകളിലുമെല്ലാം നിറഞ്ഞ് നില്‍ക്കാറുണ്ട്.

അതുപോലെ തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി ശക്തമായി നിലകൊണ്ടിരുന്ന മുഖങ്ങളില്‍ ഒന്നു കൂടിയാണ് രാഹുലിന്റേത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറുന്നത്. ദിലീപിനൊപ്പമുള്ള ചിത്രമാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്. അതിന് രസകരമായ ക്യാപ്ഷനുമാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്.

റഷ്യ ഉക്രെയ്ന്‍ യുദ്ധത്തിന് ഉത്തരവാദിയായ മനുഷ്യനെ കണ്ടുമുട്ടിയെന്നും സുഡാനിലെ ആഭ്യന്തരയുദ്ധത്തിന് പിന്നിലും ആഗോളതാപനത്തിന് ഉത്തരവാദിയുമാണെന്നും ഇത് മലയാളികളല്ലാത്തവര്‍ക്ക് മനസിലാകില്ല എന്നും കുറിച്ച് സ്‌മൈലി സ്റ്റക്കറുകളോടെയാണ് രാഹുല്‍ ഈശ്വര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേര്‍ പോസ്റ്റ് മനസിലാക്കി ചിരിക്കുന്ന സ്‌മൈലികളും കമന്റ് ചെയ്തിട്ടുണ്ട്.

ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളിലെ പതിവ് മുഖമാണ് രാഹുല്‍ ഈശ്വര്‍. നടിയെ ആക്രമിച്ച കേസില്‍ നടനും പ്രതിയുമായ ദിലീപാണ് ശരിക്കും ഇരയായത് എന്ന് നേരത്തെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. ടെലിവിഷന്‍ അവതാരകനായി കരിയര്‍ ആരംഭിച്ച രാഹുല്‍ ഈശ്വറിനെ റിയാലിറ്റി ഷോകളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയുമാണ് കൂടുതല്‍ മലയാളികള്‍ക്കും പരിചിതനാകുന്നത്.

ദിലീപ് വിഷയത്തില്‍ ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നവരില്‍ എന്നും രാഹുല്‍ ഈശ്വര്‍ മുന്നിലുണ്ടായിരുന്നു. നമ്പി നാരായണന് ശേഷം കേരള ചരിത്രത്തില്‍ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തി ദിലീപാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിട്ടുണ്ട്. ദിലീപ് നിയമത്തിന്റെ പാതയിലാണെന്നും അദ്ദേഹത്തിന് പറയാനുള്ളത് കോടതി സമക്ഷം ആണ് പറഞ്ഞിട്ടുള്ളതെന്നും അല്ലാതെ പ്രൊപ്പഗാന്റെ വര്‍ക്കല്ലെന്നും രാഹുല്‍ ഈശ്വര്‍ നേരത്തെ തന്നെ വ്യക്തിമാക്കിയിട്ടുള്ളതാണ്.

ദിലീപിന് എതിരെയാണ് പിആര്‍ വര്‍ക്കെന്നും അതിന് കാരണവുമുണ്ടെന്നും ആദ്യം ദിലീപിനെ എല്ലാവരും തെറ്റിധരിച്ചിരുന്നുവെന്നും എന്നാല്‍ ദിലീപ് നിരപരാധിയാണെന്ന് ഇന്ന് പൊതുസമൂഹത്തിന് ബോധ്യം വന്നെന്നും രാഹുല്‍ സമര്‍ത്ഥിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള, മധു സാറിനെ പോലുളള, ശ്രീലേഖ ഐപിഎസിനെ പോലുള്ളവര്‍ അതു തുറന്നു പറയുന്നുവെന്നും നേരത്തെ രാഹുല്‍ ഈശ്വര്‍ വ്യക്തിമാക്കിയിട്ടുള്ളതാണ്. ദിലീപിന്റെ കൈകള്‍ ശുദ്ധമാണ്.

ഇത്രയും കാലം കാര്‍മേഘം സൂര്യനെ മറച്ചിരുന്നു. ആ കാര്‍മേഘം മാറി സൂര്യന്‍ ഒരുനാള്‍ പുറത്തുവരും. മുന്‍ ഡിജിപിവരെ പോലീസ് അന്വേഷണത്തില്‍ ഫോട്ടോഷോപ്പ് പോലുള്ള കൃത്രിമങ്ങള്‍ നടന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും നാളെ കുറ്റമുക്തമായി ദിലീപ് പുറത്തുവരുമ്പോള്‍ ഇത് ചെയ്യുന്നവര്‍ക്കെതിരെ പൊതുജനങ്ങള്‍ തിരിയും എന്ന ബോധം എപ്പോഴും വേണമെന്നും രാഹുല്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം, ദിലീപ് ഇപ്പോള്‍ സിനിമകളില്‍ കൂടുതല്‍ സജീമായിരിക്കുകയാണ്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയ ചിത്രം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്ന് പ്രശ്‌നം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന വേളയില്‍ പുറത്തെത്തിയ രാമലീല സൂപ്പര്‍ഹിറ്റായിരുന്നു.

അതുകൊണ്ടു തന്നെ വളരെ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന ദിലീപിനെ ബാന്ദ്ര കൈവിടില്ലെന്ന പ്രതീക്ഷയിലാണ് താരം. താരത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ബാന്ദ്ര. ചിത്രത്തിന്റെ ട്രെയിലര്‍ ഇക്കഴിഞ്ഞ ഈദ് ദിനത്തിലാണ് പുറത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് നേടിയത്.

ഇതു കൂടാതെ നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രവും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രം റാഫിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റ് ചിത്രങ്ങളുടെ പിന്നില്‍ ഇതേ കോംമ്പോയായിരുന്നു. മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ എത്തുന്ന വോയിസ് ഓഫ് സത്യനാഥനില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. മാത്രമല്ല ദിലീപിന്റെ 149ആം സിനിമയുടെ പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു.

More in Malayalam

Trending