Connect with us

ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി; നടനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് നടന്‍ ഡിനോ മോറിയ

Malayalam

ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി; നടനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് നടന്‍ ഡിനോ മോറിയ

ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി; നടനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് നടന്‍ ഡിനോ മോറിയ

മലയാളത്തിന് പുറത്തും നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കില്‍ എത്തുന്ന ചിത്രമാണ് ‘ഏജന്റ്’. ഇന്നാണ് ചിത്രത്തിന്റെ റിലീസ്. അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ നായകന്‍. റോ ചീഫ് കേണല്‍ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്.

നടന്‍ ഡിനോ മോറിയയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ഡിനോ മോറിയ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിക്കൊപ്പം ഡിനോ ആദ്യമായി അഭിനയിച്ചത്.

ചിത്രത്തില്‍ ചെറിയൊരു വേഷമായിരുന്നു നടന്. 18-20 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിക്ക് ഒപ്പം ഒരു മുഴുനീള വേഷം കൈകാര്യം ചെയ്യുന്നതെ് എന്നാണ് ഡിനോ പറയുന്നത്. ‘ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി, അതിനാല്‍ അദ്ദേഹത്തെ ലൊക്കേഷനില്‍ കാണുന്നതും അദ്ദേഹത്തോടൊപ്പം ഇടപഴകുന്നതും സന്തോഷമുള്ള കാര്യമായിരുന്നു.’

‘ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ ഉള്ളതു കൊണ്ടു തന്നെ ഒരുപാട് സമയം ഒരുമിച്ച് ചിലവഴിച്ചിരുന്നു. ഒരു വെല്ലുവിളിയോട് കൂടി തന്നെ സ്വയം കഴിവ് തെളിയിക്കാനും അദ്ദേഹത്തിന്റെ മുന്നില്‍ അതിശയകരമായി അഭിനയിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്.’

‘അദ്ദേഹത്തിന്റെ അഭിനയം നിരീക്ഷിക്കുമ്പോഴൊക്കെയും എന്റെ അഭിനയം മെച്ചപ്പെടുത്താനും സാധിച്ചു’ എന്നാണ് ഡിനോ പറഞ്ഞത്. അതേസമയം, സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ആയാണ് ഏജന്റ് എത്തുന്നത്. മമ്മൂട്ടിയുടെ ഒരു ടീം അംഗം ആയാണ് അഖില്‍ ചിത്രത്തില്‍ വേഷമിടുന്നത്.

More in Malayalam

Trending